ദിപിന്‍ സ്മാരക യുവപ്രതിഭാ പുരസ്‌കാരം ഡോ. എ അനിലിന്

കാസര്‍കോട്: പാക്കം, ആലക്കോട്, ഇഎംഎസ് സ്മാരക ഗ്രന്ഥാലയം ആന്റ് വായനശാല ഏര്‍പ്പെടുത്തിയ ദിപിന്‍ സ്മാരക യുവപ്രതിഭാ പുരസ്‌കാരം യുവ ശാസ്ത്രജ്ഞന്‍ ഡോ. എ അനില്‍ കുമാറിന്. ഇന്നു (ഞായറാഴ്ച) വൈകുന്നേരം നാലിന് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ വച്ച് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ പുരസ്കാരം വിതരണം ചെയ്യും.പള്ളിക്കര പഞ്ചായത്തിലെ പള്ളിപ്പുഴ സ്വദേശിയാണ് ഡോ. എ അനില്‍. കൂട്ടക്കനി ഗവ. യുപി സ്‌കൂള്‍, പാക്കം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാസര്‍കോട് ഗവ. കോളേജില്‍ നിന്നു …

കുമ്പള, കണിപുര ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് 14ന് കൊടിയേറ്റം; വെടിക്കെട്ട് നടക്കുന്ന ഗ്രൗണ്ടിലെ വാഹനങ്ങള്‍ നീക്കി

കാസര്‍കോട്: പ്രശസ്തമായ കുമ്പള, കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 14ന് കൊടിയേറ്റം. ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 17ന് ആണ് വെടിക്കെട്ട് മഹോത്സവം.വിവിധ കേസുകളില്‍ പൊലീസ് പിടികൂടിയ വാഹനങ്ങള്‍ വെടിക്കെട്ട് നടക്കുന്ന ഗ്രൗണ്ടിലാണ് നിര്‍ത്തിയിടാറ്. ഇവ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തു. പൊലീസിന്റെ അനുമതിയോടെ ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാഹനങ്ങളെ മാറ്റിയത്.

‘കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കിയാല്‍ 10 ലക്ഷം’; ഓള്‍ ഇന്ത്യ പ്രഗ്നെന്റ് ജോബ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ പിടിയില്‍

പാട്‌ന: കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കിയാല്‍ 10 ലക്ഷം രൂപ സമ്മാനം വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. നവാഡ സ്വദേശിയായ രഞ്ജന്‍ കുമാര്‍ എന്നയാളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിന് ഉപയോഗിച്ച നാലു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് അഭിനവ് ധീമാന്‍ അറിയിച്ചു.നൂറിലധികം പേര്‍ തട്ടിപ്പിനിരയായെങ്കിലും നാണക്കേടുകാരണം പരാതിപ്പെടാത്തതാണെന്ന് പൊലീസ് പറയുന്നു. സമാനമായ രീതിയില്‍ നേരത്തേയും ഇവിടെ തട്ടിപ്പുനടന്നിട്ടുണ്ട്. അന്ന് അപക്ഷകരെ ഹോട്ടലിലെത്തിച്ച് ബ്ലാക്‌മെയ്ല്‍ ചെയ്ത് പണം തട്ടുകയായിരുന്നു. ബിഹാറിലെ നവാഡയിലാണ് വിചിത്രമായ …

മുഹമ്മദ് അജ്‌സലിന്റെ മരണം; കാരണം അറിയാതെ നാട് തേങ്ങുന്നു

കാസര്‍കോട്: പഠിക്കാനും ഫുട്‌ബോള്‍ കളിക്കാനും മിടുക്കന്‍; വലിയ സുഹൃദ് ബന്ധത്തിനു ഉടമ. എന്നിട്ടും എന്തിന് മൊഗ്രാല്‍, മൈമൂണ്‍ നഗറിലെ മുഹമ്മദ് അജ്‌സല്‍ (19) ജീവനൊടുക്കി? ചോദ്യത്തിനു ഉത്തരം കണ്ടെത്താനാകാതെ സങ്കടപ്പെടുകയാണ് നാടും ബന്ധുക്കളും സുഹൃത്തുക്കളും.സീതാംഗോളിയിലെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായ അജ്‌സലിനെ ശനിയാഴ്ച ആറര മണിയോടെയാണ് വീടിന്റെ സെന്റര്‍ ഹാളിലെ ഫാനില്‍ ബെഡ്ഷീറ്റ് കെട്ടി തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.മാതാപിതാക്കളായ ഹസ്സനും ഖദീജയും സഹോദരനായ അബ്ദുള്ളയും പുറത്തുപോയതായിരുന്നു. അബ്ദുള്ളക്ക് പുതിയ ബുള്ളറ്റ് ബൈക്ക് വാങ്ങിക്കാനായിരുന്നു പോയത്. കൂടെ …

ഭക്ഷണം വൈകിയത് ചോദ്യംചെയ്തതിലുള്ള വിരോധം; യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ കേസ്

കാസര്‍കോട്: പുതുവര്‍ഷത്തലേന്ന് തൃക്കരിപ്പൂരിലെ പോഗോപ്പ് റസ്റ്റോറന്റില്‍ യുവാക്കള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ജീവനക്കാരടക്കം 20 പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പയ്യന്നൂര്‍ കാര സ്വദേശികളായ ശ്രീജിത്ത്(35), നിഖില്‍(20), സജിത്ത്(25), രാഹുല്‍(25) എന്നിവരെയാണ് ആക്രമിച്ചത്. ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം ശിഹാബ്, അബ്ദു, ബിട്ടു, കണ്ടാലറിയാലവുന്ന 17 പേര്‍ക്കെതിരെയാണ് കേസ്. ഇരുമ്പ് വടികൊണ്ട് യുവാക്കളെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. റസ്‌റ്റോറന്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ 19 പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

പുത്തിഗെ, ബാഡൂരില്‍ പരക്കെ കവര്‍ച്ച; അക്ഷയസെന്ററും ഹോട്ടലും മൂന്ന് കടകളും കുത്തിത്തുറന്ന നിലയില്‍

കാസര്‍കോട്: പുത്തിഗെ, ബാഡൂരില്‍ പരക്കെ കവര്‍ച്ച. അക്ഷയസെന്ററിന്റെയും ഹോട്ടലിന്റെയും മൂന്നൂ കടകളുടെയും പൂട്ട് പൊളിച്ച് അകത്തു കടന്ന കവര്‍ച്ചക്കാര്‍ ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചു. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ബാലകൃഷ്ണ ഷെട്ടിയുടെ ‘അമ്മ’ ഹോട്ടല്‍, സുരേഷ് ബാഡൂരിന്റെ ശിവദുര്‍ഗ്ഗാ സ്‌റ്റോര്‍, രാജേഷ് ഷെട്ടിയുടെ ദുര്‍ഗ്ഗാ ലക്ഷ്മി സ്‌റ്റോര്‍, ഇബ്രാഹിമിന്റെ അക്ഷയ സെന്റര്‍, കൊറഗപ്പയുടെ ബി.കെ ടൈലേര്‍സ് ഷോപ്പ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. എല്ലാ കടകളുടെയും ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ചക്കാര്‍ …

ജനാധിപത്യ മഹിളാ അസോസിയേഷന്‍; ജില്ലാ പ്രസിഡന്റ് ടി കെ ചന്ദ്രമ്മ, സെക്രട്ടറി ബേബി ബാലകൃഷ്ണന്‍

കാസര്‍കോട്: രണ്ടു ദിവസങ്ങളിലായി നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തില്‍ നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം സമാപിച്ചു.ടി കെ ചന്ദ്രമ്മയെ പ്രസിഡന്റായും, പി ബേബി ബാലകൃഷ്ണനെ സെക്രട്ടറിയായും 53 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഓമന രാമചന്ദ്രനാണ് ട്രഷറര്‍. ഉഷ. എ പി, പിപി പ്രസന്ന കുമാരി, ശകുന്തള കെ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരാണ്. വൈസ് പ്രസിഡന്റുമാരായി സുനു ഗംഗാധരന്‍, എ വിധുബാല, വി.ഗൗരി എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന ട്രഷറര്‍ ഇ പത്മാവതി, എക്‌സിക്യൂട്ടീവ് …

കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു; കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

ഇടുക്കി: മുട്ടത്തിന് സമീപം പെരുമറ്റം-തെക്കുഭാഗം റോഡില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു. മലങ്കര മ്രാല സ്വദേശി കളപ്പുരക്കല്‍ സജീവ് (52) ആണ് മരിച്ചത്. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനാണ്.ഞായറാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് അപകടം. സജീവ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സജീവനെ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മ്രാല പോസ്റ്റ് ഓഫീസിന് സമീപമാണ് താമസം. പ്രീതിയാണ് സജീവിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.

വൊര്‍ക്കാടി, സുള്ള്യമയിലെ 116 കിലോ കഞ്ചാവ് വേട്ട; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: വൊര്‍ക്കാടി, പഞ്ചായത്തിലെ കൊടലമുഗറു, സുള്ള്യമയിലെ ഷെഡില്‍ നിന്നു 116 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മഞ്ചേശ്വരം, ഹൊസബെട്ടുവിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന കടപ്പള ഹാരിസി (36)നെയാണ് എ എസ് പി നന്ദഗോപന്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു.2025 ഒക്ടോബര്‍ എട്ടിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സുള്ള്യമയിലെ ഷെഡില്‍ നാലു പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 116 കിലോ …

പള്ളിക്കരയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; 2 പേര്‍ അറസ്റ്റില്‍, നാലു യുവതികളെ താക്കീത് നല്‍കി വിട്ടയച്ചു

കാസര്‍കോട്: ബേക്കല്‍, പള്ളിക്കരയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. രണ്ടുപേരെ അറസ്റ്റു ചെയ്തു. നാലു യുവതികളെ താക്കീത് ചെയ്ത് വിട്ടയച്ചു. തളിപ്പറമ്പ്, കുറ്റ്യേരി, ചന്തിനകത്ത് കെ വി അബ്ദുല്‍ റഹ്‌മാന്‍ (50), ആലംപാടി, ബാഫഖി നഗറില്‍ താമസക്കാരനും തളങ്കര, ജദീദ് റോഡ് സ്വദേശിയുമായ മുഹമ്മദ് നിഷാദ് (36) എന്നിവരെയാണ് ബേക്കല്‍ എസ് ഐ ടി അഖിലും സംഘവും അറസ്റ്റു ചെയ്തത്. കോഴിക്കോട്ടെ ജംഷീല (40), കൊല്‍ക്കത്തയിലെ രൂപ ഖട്ടൂം (25), ബംഗളൂരുവിലെ സമീറ (27), ബാരയിലെ സമീറ …

ഗാനഗന്ധർവന്റെ ജന്മദിനം: പിതാവിനുവേണ്ടി കൊല്ലൂരിൽ മകന്റെ സംഗീതാർച്ചന,​ വീഡിയോ കോളിൽ ആശംസനേർന്ന് യേശുദാസ്

കൊല്ലൂർ: ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ സംഗീതാർച്ചനയിൽ പങ്കെടുത്ത് മകൻ വിജയ് യേശുദാസ്. തന്റെ ഇഷ്ടദേവതാ സന്നിധിയിൽ നടന്ന സംഗീതാർച്ചനയ്ക്ക് യേശുദാസ് അമേരിക്കയിൽ നിന്ന് വീഡിയോ കോളിൽ ആശംസ അറിയിച്ചു. ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലാണ് സംഗീതാർച്ചന നടത്തിയത്. യേശുദാസിന്റെ ഷഷ്ടിപൂർത്തി മുതൽ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗായകന് വേണ്ടി മൂകാംബികാ സംഗീതാർച്ചന നടത്തിവരികയാണ്. കഴിഞ്ഞ ആറു വർഷമായി അമേരിക്കയിൽ ആയതിനാൽ യേശുദാസ് കൊല്ലൂരിൽ എത്തിയില്ല. വിജയ് കീർത്തനം ആലപിക്കുന്നതിനിടയിലാണ് യേശുദാസ് വീഡിയോ …

ഭർത്താവുമായി വഴക്ക്; മാതാവിന്റെ വീട്ടിലെത്തിയ 27കാരി 10 മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ജീവനൊടുക്കി

ഹൈദരാബാദ്: പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നശേഷം യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് സംഭവം. മകളും ചെറുമകനും മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ യുവതിയുടെ മാതാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. 27കാരി സുഷമയും മകൻ യശ്‌‍വർധൻ റെഡ്ഡിയുമാണ് മരിച്ചത്. ചാർട്ടേ‍ഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയാണ് സുഷമയുടെ ഭർത്താവ്. 4 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഷോപ്പിങ്ങിനായെന്നു പറഞ്ഞാണ് സുഷമ …

മൂന്നാമത്തെ ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

പാലക്കാട്: മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട സ്വദേശിനിയാണ് പുതിയ പരാതി നൽകിയതെന്നാണ് വിവരം. ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പത്തനംതിട്ടയിൽ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത …

രാഹുൽ മാക്കൂട്ടത്തിനെ പാലക്കാട്ടു നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട് : രാഹുൽ മാക്കൂട്ടത്തിൽ എം.എൽ.എയെ പൊലീസ് അർദ്ധരാത്രി കസ്റ്റഡിയിലെടുത്തു. പാലക്കാട്ടെ ഹോട്ടലിൽനിന്നു പ്രത്യേക അന്വേഷണ സംഘമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. രഹസ്യ കേന്ദ്രത്തിലേക്കാണു കൊണ്ടു പോയിട്ടുള്ളതെന്നു സംശയിക്കുന്നു. കസ്റ്റഡിയിലെടുത്ത ശേഷംആലത്തൂർ പൊലീസ് സ്റ്റേഷനിലേക്കാണു കൊണ്ടു പോകുന്നതെന്നു അറിയിച്ചിരുന്നെങ്കിലും അവിടെ എത്തിച്ചിട്ടില്ലെന്നു രാഹുലിൻ്റെ അഭിഭാഷകൻ വെളിപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് കെ.പി.എം. ഹോട്ടലിൽ നിന്നാണു മാക്കൂട്ടത്തിലിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പറയുന്നത്. സ്റ്റാഫ് അംഗങ്ങൾ മുറിയിലില്ലാതിരുന്നപ്പോഴാ ൾ യൂണിഫോമിലെത്തിയ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. സംഘം അതിനു മുമ്പു റിസപ്ഷൻ ജീവനക്കാരുടെ ഫോണുകൾ …