ഇടുക്കി: മുട്ടത്തിന് സമീപം പെരുമറ്റം-തെക്കുഭാഗം റോഡില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു. മലങ്കര മ്രാല സ്വദേശി കളപ്പുരക്കല്‍ സജീവ് (52) ആണ് മരിച്ചത്. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനാണ്.ഞായറാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് അപകടം. സജീവ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സജീവനെ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മ്രാല പോസ്റ്റ് ഓഫീസിന് സമീപമാണ് താമസം. പ്രീതിയാണ് സജീവിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.







