കാസർകോട്: കുമ്പള,മൈമൂൺ നഗറിൽ ഡിഗ്രി വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. സീതാംഗോളിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയും കുമ്പള മൈമൂൺ നഗറിലെ ഹസൈനാറിന്റെ മകനുമായ അബ്ദുൽ അജ്സർ എന്ന അജ്ജു (19) ആണ് മരിച്ചത്. മാതാപിതാക്കൾ വീട്ടിൽ നിന്നു പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി.






