കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് മൊഗ്രാലില്‍ നിന്നു കലോത്സവ വേദിയായ തൃശൂരിലേക്കു ബുധനാഴ്ച രാവിലെ പ്രയാണമാരംഭിച്ചു.
മൊഗ്രാല്‍ എച്ച് എസ് എസില്‍ നടന്ന ചടങ്ങില്‍ എ കെ എം അഷ്റഫ് എം എല്‍ എ പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ ഗിരീഷിനു സ്വര്‍ണ്ണക്കപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു. 117 പവന്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതാണ് കപ്പ്. കപ്പിനു ചെംനാട് ജമാഅത്ത് സ്‌കൂള്‍, ഹൊസ്ദുര്‍ഗ്ഗ് ജി വി എച്ച് എസ് കരിവെള്ളൂര്‍ എ വി എസ് ജി എച്ച് എസ് എസ് എന്നിവിടങ്ങളില്‍ ഉജ്വല വരവേല്‍പ്പു നല്‍കുന്നുണ്ട്. തൃശൂര്‍ വരെയുള്ള പ്രമുഖ സ്‌കൂളിലെ സ്വീകരണങ്ങള്‍ക്കു ശേഷം കലോത്സവാരംഭത്തലേദിവസമായ 13നു സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര തൃശൂരിലെത്തും. 14 മുതല്‍ 18 വരെയാണ് കൗമാര കലോത്സവം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉദയകുമാരി, പഞ്ചായത്ത് പ്രസി. വി പി അബ്ദുല്‍ഖാദര്‍ ഹാജി, അസീസ് കളത്തൂര്‍, ബില്‍ക്കീസ്, ഡി ഡി സത്യഭാമ, രഘുറാം ഭട്ട്, ബിജുരാജ് വി എസ്, അനിത, പ്രകാശന്‍, ജമീല, ലത്തീഫ്, ബിനി, ജയറാം പ്രസംഗിച്ചു.







