ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുമ്പള, ഇച്ചിലങ്കോട് സ്വദേശിയുടെ 34ലക്ഷം രൂപ സ്വാഹ

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ഇച്ചിലങ്കോട് സ്വദേശി സുരേശ ഷെട്ടിയുടെ 34,47,777രൂപ തട്ടിയെടുത്തതായി പരാതി. പണം നഷ്ടപ്പെട്ട 54 കാരന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2025 സെപ്തംബര്‍ രണ്ടുമുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഫേസ് ബുക്ക്, വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി മെസേജ് അയച്ചാണ് പരാതിക്കാരനെ ചതിയില്‍ വീഴ്ത്തിയതെന്നു സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
വിവിധ അക്കൗണ്ടുകളിലേയ്ക്ക് പലതവണകളായാണ് പണം അയപ്പിച്ചതെന്നു കൂട്ടിച്ചേര്‍ത്തു. ലാഭവിഹിതമോ, നിക്ഷേപതുകയോ തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നാണ് തട്ടിപ്പാണെന്നു വ്യക്തമായത്.
അതേസമയം സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നതിനിടയില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് നീലേശ്വരത്തെ ഒരു ഡോക്ടറുടെ കോടിക്കണക്കിനു രൂപ സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്ത സംഭവം പുറത്തുവന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page