തലപ്പാടിയില്‍ കേരള കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞത് വയോധികന്‍; ഉപ്പള, മണ്ണംകുഴി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: തലപ്പാടിയില്‍ കേരള കെഎസ്ആര്‍ടിസി ബസിനു കല്ലെറിഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍. ഉപ്പള, മണ്ണംകുഴിയിലെ ഹമീദ് അലി (65)യെ ആണ് ഉള്ളാള്‍ പൊലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മംഗ്‌ളൂരു ഭാഗത്തു നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്നു ബസ്. തലപ്പാടിയില്‍ വച്ചാണ് കല്ലേറുണ്ടായത്. പിന്‍ഭാഗത്തെ ചില്ലു തകര്‍ന്ന ബസിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ അന്വേഷണത്തില്‍ കല്ലേറ് ഉണ്ടായത് കര്‍ണ്ണാടക തലപ്പാടിയിലാണെന്നു കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഉള്ളാള്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തതെന്ന് മഞ്ചേശ്വരം പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page