19 വര്‍ഷത്തെ ദാമ്പത്യം; ആണ്‍കുഞ്ഞിനെ കിട്ടാന്‍ യുവതി ഗര്‍ഭം ധരിച്ചത് 11 തവണ; 10 ഉം പെണ്‍കുട്ടികള്‍; ഏറ്റവും ഒടുവില്‍ ആണ്‍കുഞ്ഞിനെ കിട്ടിയ സന്തോഷത്തില്‍ കുടുംബം

ജിന്ദ്: ആണ്‍കുഞ്ഞ് വേണമെന്ന കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ യുവതിക്ക് ഗര്‍ഭം ധരിക്കേണ്ടി വന്നത് 11 തവണ. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് 37 കാരി 19 വര്‍ഷത്തെ ദാമ്പത്യത്തിനിടെ ആണ്‍കുഞ്ഞിനെ കിട്ടാനായി 11 കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പത്തുപ്രാവശ്യവും പെണ്‍കുട്ടികളാണ് ജനിച്ചത്. തുടര്‍ന്ന് പതിനൊന്നാമതും യുവതിക്ക് ഗര്‍ഭം ധരിക്കേണ്ടിവന്നു. ഇത്തവണ ആണ്‍കുഞ്ഞ് തന്നെ പിറന്നു, അവന് ‘ദില്‍ഖുഷ്’ എന്ന് കുടുംബം പേരിട്ടു.

പ്രസവത്തിനിടെ മൂന്ന് യൂണിറ്റ് രക്തം യുവതിക്ക് നല്‍കേണ്ടിവന്നതായും നിലവില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡിസ്ചാര്‍ജ് ചെയ്‌തെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ജനുവരി മൂന്നിനാണ് പതിനൊന്നാമത്തെ പ്രസവത്തിനു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുടുംബത്തില്‍ ആണ്‍കുഞ്ഞ് വേണമെന്ന് താനും തന്റെ മൂത്തപെണ്‍മക്കളും ആഗ്രഹിച്ചിരുന്നതായി യുവതിയുടെ ഭര്‍ത്താവ് സഞ്ജയ് കുമാര്‍ പറഞ്ഞു. വരുമാനം പരിമിതമാണെങ്കിലും പെണ്‍മക്കള്‍ക്കെല്ലാം വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും ദിവസ വേതന തൊഴിലാളിയായ സഞ്ജയ് കുമാര്‍ പറഞ്ഞു. ദമ്പതികളുടെ മൂത്ത മകള്‍ പ്ലസ്ടുവിനു പഠിക്കുകയാണ്. സംഭവിച്ചതെല്ലാം ദൈവഹിതമാണെന്നും കുട്ടികള്‍ ദൈവത്തിന്റെ സമ്മാനമാണെന്നും സഞ്ജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page