തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് മേയറാക്കുമെന്ന ഉറപ്പില്‍; പരസ്യ വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് മേയറാക്കുമെന്ന ഉറപ്പിലായിരുന്നുവെന്ന് ആര്‍. ശ്രീലേഖ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് കൗണ്‍സിലറാകാന്‍ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ശ്രീലേഖ വെളിപ്പെടുത്തി. മത്സരിക്കാന്‍ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. ഇതോടെ താനായിരിക്കും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖമെന്നും കരുതി. ചാനലുകള്‍ക്ക് മുന്നില്‍ പാര്‍ട്ടി അവതരിപ്പിച്ചതും അങ്ങനെയാണ്.

അവസാന നിമിഷം കാര്യങ്ങള്‍ മാറി. രാജേഷിനു കുറച്ചുകൂടി മികച്ച രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായി നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടാണ് അവരെ ആ സ്ഥാനത്ത് നിയോഗിച്ചതെന്നും ശ്രീരേഖ പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാത്തത് തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുള്ളതുകൊണ്ടാണ്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ചതിന് പിന്നിലും അതേ കാരണമാണെന്നും ശ്രീലേഖ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page