നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ നേമത്തേക്കില്ലെന്ന് ശിവന്‍കുട്ടി; പി സരിന്‍ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ വി ശിവന്‍കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ഉടനെ തന്നെ അതിന് താനില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും പാര്‍ട്ടിയുടെ തീരുമാനമാണ് തന്റെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേമം തിരിച്ചു പിടിക്കുന്നതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയാണ് ഇത്തവണ മത്സരിപ്പിക്കുന്നതെന്ന് ശ്രുതിയുണ്ട്. 2011ലും 2016ലും 2021ലും …