പള്ളം സ്വദേശിയും മുൻ പ്രവാസിയുമായിരുന്ന അഹമ്മദ് അന്തരിച്ചു

കാസർകോട്: പള്ളം സ്വദേശിയും ഡ്രൈവറുമായിരുന്ന ബങ്കരക്കുന്നിലെ അഹ്മദ് എന്ന ആമു (75) അന്തരിച്ചു. മുൻ പ്രവാസിയായിരുന്നു. തളങ്കര ഇസ്ലാമിയ ടൈൽ കമ്പനി ഉടമ കെഎസ് ഹബീബ് ഹാജിയുടെ ദീർഘകാലം ഡ്രൈവറായിരുന്നു. കുമ്പോൽ തങ്ങളുടെയും ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ ഗഫൂർ (ദുബൈ), ഫസീല, നുസൈബ, ഷുഹൈബ് (കുവൈത്ത്) മരുമക്കൾ: ബഷീർ വിദ്യാനഗർ, സലാം പന്നിപ്പാറ, ജസ്രിയ ഹൊന്നമൂല, മസ്മൂമ ഉളിയത്തടുക്ക. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽഖാദർ, ആമിന, മൈമൂന, പരേതരായ മമ്മു, ഇബ്രാഹിം, ജമീല.

തൊണ്ടിമുതല്‍ കേസ്; മുൻമന്ത്രി ആന്റണി രാജുവിന് മൂന്നുവർഷം തടവും പിഴയും, എംഎൽഎ പദവി നഷ്ടമാകും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്നുവർഷം തടവും പിഴയും ശിക്ഷ. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതി …

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജനപിന്തുണയുള്ള മൂന്നാമത്തെ പാര്‍ട്ടി മുസ്ലിം ലീഗ്

കാസര്‍കോട്: ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു സ്ഥാപനത്തിലെങ്കിലും പ്രസിഡന്റുമാരുള്ളത് മൂന്നു പാര്‍ട്ടികള്‍ക്കു മാത്രം. കോണ്‍ഗ്രസ്-സിപിഎം പിന്നെ മുസ്ലിം ലീഗ്.മുസ്ലിം ലീഗിനു സംസ്ഥാനത്ത് 324 തദ്ദേശ സ്ഥാപനതലവന്മാരുണ്ട്. എല്ലാ ജില്ലകളിലുമായി 3203 ജനപ്രതിനിധികളുണ്ട്. 131 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും 19 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും 18 ബ്ലോക്ക് വൈസ് പ്രസിഡന്റുമാരും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നു ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റുമാരും 34 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഒരു ഡെപ്യൂട്ടി …

ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയും വ്യവസായി സംഗമവും 18 ന് കൊച്ചിയില്‍; ഉദ്ഘാടനം മുഖ്യമന്ത്രി

കാസര്‍കോട്: സംസ്ഥാന വ്യവസായവകുപ്പിന്റേയും കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റേയും സഹകരണത്തോടെയുള്ള വ്യവസായ പ്രദര്‍ശനവും വ്യവസായി സംഗമവും 16,17,18 തീയതികളില്‍ കൊച്ചി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സംഗമം 18 ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് പ്രസംഗിക്കും. എക്‌സ്‌പോ പ്രദര്‍ശനം 16 ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 18 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. എക്‌സിബിഷനില്‍ വിവിധ …

ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി: എം ഹമീദ് ഹാജി പ്രസി., അസീസ് കടപ്പുറം ജന. സെക്ര.

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാ ഭാരവാഹികളായി എം ഹമീദ് ഹാജി(പ്രസി.), അസീസ് കടപ്പുറം(ജന.സെക്ര.), പി.കെ അബ്ദുല്‍ റഹിമാന്‍ (ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മാട്ടുമ്മള്‍ ഹസ്സന്‍(ആക്ടി. പ്രസി.), ഹനീഫ ഹാജി, കെ.കെ അബ്ബാസ്,മമ്മു കോട്ടപ്പുറം, ഹാരിസ് ബെഡി(വൈ.പ്രസി.), ശാഫി സന്തോഷ് നഗര്‍, എ.ജി ബഷീര്‍, അബ്ദുല്‍ റഹിമാന്‍ കളനാട്(സെക്ര.) എന്നിവരെയും തെരഞ്ഞെടുത്തു.അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. കാസിം ഇരിക്കൂര്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, എം എ ലത്തീഫ്, എം ഇബ്രാഹിം, റഹീം ബെണ്ടിച്ചാല്‍, അസീന,എന്‍ എം അബ്ദുല്ല …

തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി

തളിപ്പറമ്പ്: ബി.ജെ.പി നേതാവും തിരുവനന്തപുരം മേയറുമായ വി.വി.രാജേഷ് തളിപ്പറമ്പ രാജരാജേശ്വരക്ഷേത്ര ദര്‍ശനം നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രാവിലെ 11 മണിയോടെയാണ് രാജേഷ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വച്ച് തൊഴുതാണ് രാജേഷും മകന്‍ ദേവനാരായണനും മടങ്ങിയത്. ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി.പി.വിനോദ് പൊന്നാടയണിയിച്ച് സ്വീകരിച്ചു.രാവിലെ കണ്ണൂരില്‍ ട്രെയിന്‍ ഇറങ്ങിയ വി.വി.രാജേഷിനെ ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് വിനോദ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.പി.ഗംഗാധരന്‍, ടി.സി.മനോജ്, ഒ.കെ.സന്തോഷ്‌കുമാര്‍, എ.സുരേഷ്‌കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അര്‍ച്ചന വണ്ടിച്ചാല്‍, ദീപ്തി വിനോദ്, …

നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് മൃതദേഹം അഴുകിയ നിലയില്‍

പയ്യന്നൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് വയോധികന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പഴയങ്ങാടി, മാടായി പുതിയവളപ്പിലെ ലൂയിസി (73)ന്റെ മൃതദേഹമാണ് ചൂട്ടാട്, പുതിയവളപ്പിലെ ഒരു വീട്ടിലെ മുറിയില്‍ അഴുകിയ നിലയില്‍ കാണപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: ശാന്ത. മക്കള്‍: ബീന.

ചേറ്റുകുണ്ട് മീത്തല്‍വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം; വിഷ രഹിത പച്ചക്കറിക്കായി വിത്തിറക്കി

കാസര്‍കോട്: പാലക്കുന്ന് കഴക പരിധിയിലെ ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ ഏപ്രില്‍ 7, 8, 9 തീയതികളിലായി നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നപ്രസാദം നല്‍കുന്നതിലേക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പച്ചക്കറി വിത്തിടല്‍ ചടങ്ങ് ചേറ്റുകുണ്ട് കീക്കാന്‍ എത്താംകോട്ട വയലില്‍ നടന്നു.പള്ളിക്കര കൃഷി ഓഫീസര്‍ പി.വി.ജലേശന്‍ വിത്തിടല്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ ആധ്യക്ഷം വഹിച്ചു. ചട്ടഞ്ചാല്‍ കൃഷ്ണന്‍, പാത്തിക്കല്‍ കൃഷ്ണന്‍, പി. രാജന്‍, സുകുമാരന്‍ …

വൈദ്യുതി മീറ്റര്‍ പെട്ടിക്കകത്ത് വച്ച താക്കോല്‍ എടുത്ത് വീടും അലമാരയും തുറന്ന് കവര്‍ച്ച; അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

മംഗ്‌ളൂരു: വീടു കുത്തിത്തുറന്നു 72 ഗ്രാം സ്വര്‍ണ്ണവും വെള്ളി ആഭരണങ്ങളും കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. അന്തര്‍ സംസ്ഥാന മോഷ്ടാവായ ഉമേഷ് ബലേഗര്‍ എന്ന ഉമേഷ് റെഡ്ഡിയെ ആണ് ഉഡുപ്പി, കാപ്പു പൊലീസ് ഇന്‍സ്‌പെക്ടര്‍ അസ്മത്ത് അലിയും സംഘവും അറസ്റ്റു ചെയ്തത്.ഡിസംബര്‍ നാലിന് കാപ്പുവിലെ രാഘവേന്ദ്ര കിണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇയാള്‍ രാവിലെ വീടു പൂട്ടിയ ശേഷം താക്കോല്‍ കൂട്ടം വൈദ്യുതി മീറ്ററിന്റെ പെട്ടിയില്‍ വച്ചാണ് പുറത്തേയ്ക്ക് പോയത്. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച …

അമ്മയുടെ പിറന്നാളിന് 24 കാരറ്റ് സ്വര്‍ണ കിരീട കേക്ക് മുറിച്ച് ആഘോഷമാക്കി നടി ഉര്‍വശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

മുംബൈ: അമ്മ മീര റൗട്ടേലയുടെ പിറന്നാളിന് 24 കാരറ്റ് സ്വര്‍ണ കിരീട കേക്ക് മുറിച്ച് ആഘോഷമാക്കി ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍ വെച്ചാണ് അമ്മയുടെ പിറന്നാള്‍ താരം ആഘോഷിച്ചത്. ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പിറന്നാള്‍ കേക്ക് മുറിക്കാന്‍ ഒരുങ്ങുമ്പോള്‍ അമ്മ സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണിലാണ് താരം അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്. മൂന്ന് തട്ടുകളുള്ള സ്വര്‍ണ്ണ …

‘തന്റെ അസാന്നിധ്യം അവസരമാക്കി കുടുംബ ജീവിതം തകര്‍ത്തു’; രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നുവെന്നും കുടുംബ ജീവിതം തകര്‍ത്തുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പരാതിയില്‍ പറഞ്ഞു. ഡിജിപിക്കും പരാതി നല്‍കി. രാഹുലിനെതിരെ ബിഎന്‍എസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ആവശ്യം. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം. എന്നാല്‍, പ്രശ്‌നം പരിഹരിക്കാന്‍ ആയിരുന്നെങ്കില്‍ …

ക്വാണ്ടം പൂച്ചയുടെ പര്യടനം: ഒരുക്കം പൂര്‍ത്തിയായി; എക്‌സിബിഷന്‍ 4 മുതല്‍ 9 വരെ നെഹ്‌റു കോളേജില്‍

കാഞ്ഞങ്ങാട് : ഒരു നൂറ്റാണ്ട് ലോകത്തെയും പ്രപഞ്ച വിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയന്‍സ് വിദ്യാര്‍ത്ഥികളെയും പൊതു ജനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന നടത്തുന്ന ക്വാണ്ടം ശതാബ്ദി വര്‍ഷാഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ക്വാണ്ടം പൂച്ചയുടെ കേരള പര്യടനം പരിപാടിയിലെ മുഖ്യ ഇനമായ ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷന്‍ നാലു മുതല്‍ 9 വരെ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരള …

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കണം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബിസിസിഐ

മുംബൈ: ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐകൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ബിസിസിഐയുടെ അസാധാരണ ഇടപെടല്‍. കൊല്‍ക്കത്തയോട് ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ സ്ഥിരീകരിച്ചു. മുസ്തഫിസുറിനു പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്താന്‍ ടീമിനെ അനുവദിക്കുമെന്നും സൈകിയ വ്യക്തമാക്കി. 9.20 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഒരു ബംഗ്ലാദേശ് താരത്തിന് ലഭിക്കുന്ന …

കുമ്പോല്‍ തങ്ങളുടെ മുന്‍ ഡ്രൈവര്‍ അഹമ്മദ് അന്തരിച്ചു

കാസര്‍കോട്: പള്ളം സ്വദേശിയും കുമ്പോല്‍ തങ്ങളുടെ ഡ്രൈവറുമായിരുന്ന ബങ്കരക്കുന്നിലെ അഹമ്മദ് എന്ന ആമു (75) അന്തരിച്ചു. നേരത്തേ ഗള്‍ഫിലായിരുന്നു.തളങ്കര ഇസ്ലാമിയ ടൈല്‍ കമ്പനി ഉടമ കെഎസ് ഹബീബ് ഹാജിയുടെയും ഡ്രൈവറായിരുന്നു.ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ ഗഫൂര്‍ (ദുബൈ), ഫസീല, നുസൈബ, ഷുഹൈബ് (കുവൈത്ത്). മരുമക്കള്‍: ബഷീര്‍ വിദ്യാനഗര്‍, സലാം പന്നിപ്പാറ, ജസ്‌രിയ ഹൊന്നമൂല, മസ്മൂമ ഉളിയത്തടുക്ക. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്‍ഖാദര്‍, ആമിന, മൈമൂന, പരേതരായ മമ്മു, ഇബ്രാഹിം, ജമീല.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം; എട്ടുപേരെ മുസ്ലീംലീഗ് പുറത്താക്കി

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ എട്ടു പ്രാദേശിക നേതാക്കളെ മുസ്ലീംലീഗ് പുറത്താക്കി. കുംബഡാജെയിലെ പി ഖദീജ, എം ഫാറൂഖ്, ഉബൈദ്, അബ്ദുല്‍ റഹ്‌മാന്‍, കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ അമാനുള്ള കോളിയാട്, ചെങ്കള പഞ്ചായത്തിലെ മുഹമ്മദ് കുഞ്ഞി ബാരിക്കാട്, ബി എ കബീര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ റാഫി എരിയാല്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്റ് ചെയ്തതായി മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ നിന്നു അറിയിച്ചു. കുംബഡാജെ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പാര്‍ട്ടിക്കെതിരെ …

ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം; ടെസ്‌ലയെ വീഴ്ത്തി ചൈനയുടെ ബിവൈഡി കുതിക്കുന്നു

പി പി ചെറിയാൻ ന്യൂയോർക് :ആഗോള ഇലക്ട്രിക് വാഹന (ഇ വി ) വിപണിയിൽ എലോൺ മസ്‌കിന്റെ ടെസ്‌ലയെ പിന്തള്ളി ചൈനീസ് കരുത്തരായ ബിവൈഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തു. 2025-ൽ 22.6 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചാണ് ബിവൈഡി ചരിത്രനേട്ടം കൈവരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 28% വളർച്ചയാണ് കമ്പനി നേടിയത്. വിൽപനയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവ് നേരിട്ട ടെസ്‌ലയ്ക്ക് 16.4 ലക്ഷം വാഹനങ്ങൾ മാത്രമേ കഴിഞ്ഞ വർഷം വിൽപ്പന നടത്താൻ കഴിഞ്ഞുള്ളൂ. സർക്കാർ നൽകിയിരുന്ന നികുതി ഇളവുകൾ …

സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചില സംഘടനകള്‍ കാര്യം എന്തെന്ന് മനസ്സിലാക്കും മുന്‍പ് എതിര്‍പ്പ് ഉന്നയിച്ചു. സര്‍ക്കാര്‍ അധ്യാപകര്‍ക്കൊപ്പമാണ്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കെ ടെറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിറക്കിയത്. ഇതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക കെ ടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് …

തൊണ്ടി മുതല്‍ തിരിമറിക്കേസ്; മുന്‍ മന്ത്രിയും എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍

തിരുവനന്തപുരം: ലഹരിക്കേസില്‍ തൊണ്ടി മുതല്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രിയും എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്നു കോടതി. ഒന്നാംപ്രതി കെ എസ് ജോസും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ജീവപര്യന്തം തടവ് വരെ കിട്ടാനുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. എന്നാല്‍ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ തെളിഞ്ഞതിനാല്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് സി ജെ എം കോടതിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ഹര്‍ജി …