കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; മരണം ആൾക്കൂട്ട മർദനമേറ്റതിനെ തുടർന്നെന്ന് ആരോപണം

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതിൽ പരാതിയുമായി ബന്ധുക്കളും കടയുടമയും രംഗത്ത്. ബാർബർ ഷോപ്പ് ജീവനക്കാരനായ യു പി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണത്തിന്റെ തലേ ദിവസം ഒരു സംഘം ആളുകൾ നയിമിനെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം ഹൃദ്രോഗിയായ നയിമിനെ കടയിൽ വച്ച് ഒരു സംഘം മർദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കടയുടമയും ആരോപിക്കുന്നു. മുടിവെട്ടിയതിന്റെ കൂലിയുമായി ബന്ധപ്പെട്ട് ക്രിസ്മസ് തലേന്ന് ജിസ് വർഗീസ് എന്ന ചെറുപ്പക്കാരൻ നയിമുമായി തർക്കം ഉണ്ടാക്കിയിരുന്നു. …

ചെറുവത്തൂരില്‍ വലിയ അടിപ്പാതയ്ക്ക് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്ന് വി.വി. രമേശന്‍

ചെറുവത്തൂര്‍: ചെറുവത്തൂരില്‍ വലിയ അടിപ്പാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായ വി.വി. രമേശന്‍ ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അടിപ്പാത പണിയണമെന്നാവശ്യപ്പെട്ട് കര്‍മസമിതി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരവേദിയിലെത്തിയതായിരുന്നു അദ്ദേഹം. ചെറുവത്തൂരില്‍ ഗതാഗതയോഗ്യമായ അടിപ്പാതയ്ക്ക് വേണ്ടി ഇത്തരമൊരു സമരം ചെയ്യേണ്ടിവന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. എംപി, എംഎല്‍എ ഉള്‍പെടെയുള്ള എല്ലാ ജനപ്രതിനിധികളും അടിപ്പാത നേടിയെടുക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും വി.വി. രമേശന്‍ ആവശ്യപ്പെട്ടു. 28-ാം ദിവസം ഉപവാസമിരുന്നവര്‍ക്ക് തെക്കുമ്പാടന്‍ വേണു ഹാരാര്‍പ്പണം …

എ.എസ്.ഐയുടെ വീട്ടില്‍ കള്ളന്‍ കയറി; സിസിടിവി ക്യാമറ തകര്‍ത്തു; പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ലാപ്‌ടോപ്പ് നശിപ്പിച്ചു; അമ്പലത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: അമ്പലത്തറ സ്റ്റേഷനിലെ എ.എസ്.ഐയുടെ വീട്ടില്‍ കള്ളന്‍ കയറി. സിസിടിവി ക്യാമറ തകര്‍ത്ത് ഹാര്‍ഡ് ഡിസ്‌ക് കടത്തിക്കൊണ്ടുപോയി. ബേളൂര്‍ മുട്ടിച്ചരലില്‍ താമസിക്കുന്ന കെ ജയരാജന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിലാണ് കള്ളന്‍ കയറിയത്. വെള്ളിയാഴ്ച വൈകീട്ട് ജയരാജനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പെട്ടത്. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ സിസിടിവി തകര്‍ത്ത് ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയിരുന്നു. അകത്തുണ്ടായിരുന്ന ലാപ്‌ടോപ്പ് തകര്‍ത്ത നിലയിലായിരുന്നു. ഒരുലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണുണ്ടാക്കിയത്. സംഭവത്തില്‍ അമ്പലത്തറ …

പൂവാലശല്യം ചോദ്യം ചെയ്തതിന് പകവീട്ടല്‍; വീട്ടില്‍ കയറി 11-കാരിയുടെ തല തല്ലിത്തകര്‍ത്ത പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: പെണ്‍കുട്ടികളെ കമന്റടിച്ച് ശല്യംചെയ്തത് പരാതിപ്പെട്ടതിന് വീടുകയറി 11കാരി പെണ്‍കുട്ടിയുടെ തല തല്ലിത്തകര്‍ത്ത പ്രതിയെ വിവിധ വകുപ്പുകളിലായി 13 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. വര്‍ക്കല ചെമ്മരുതി മുത്താന അമ്പലത്തുംവിള ലക്ഷം വീട് കോളനി സ്വദേശി 43കാരനായ ഗിരീഷിനെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷംകൂടി അധിക തടവ് അനുഭവിക്കണം. 2011 ജൂണ്‍ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം …

വീട്ടിലെ വഴക്കിനിടെ 16 കാരി വിഷം കഴിച്ചുമരിച്ചു

കോഴിക്കോട്: കക്കാടംപൊയിലില്‍ 16 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമന്‍ ആണ് മരിച്ചത്. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്തു. വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നെന്നും പിന്നാലെയാണ് മകളെ വിഷം കഴിച്ച നിലയില്‍ കണ്ടതെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ മൊഴി നല്‍കി. തിരുവമ്പാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സ്ത്രീകള്‍ മദ്യപിച്ച് നടുറോഡില്‍ തമ്മില്‍ത്തല്ലി; ഗതാഗതവും തടസപ്പെട്ടു, പത്തനംതിട്ടയില്‍ സംഭവിച്ചത്

പത്തനംതിട്ട: നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ മദ്യപിച്ച് നടുറോഡില്‍ തമ്മില്‍ത്തല്ലി. ശനിയാഴ്ച രാത്രി കണ്ണംകരയിലായിരുന്നു നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി സംഘര്‍ഷം അരങ്ങേറിയത്. മദ്യലഹരിയിലായ സ്ത്രീകള്‍ പരസ്പരം ആക്രമിക്കുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇവിടെ അവധി ദിവസങ്ങളില്‍ മദ്യപിച്ചുള്ള അടിപിടി പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍പ് പുരുഷന്മാര്‍ക്കിടയിലായിരുന്നു സംഘര്‍ഷമെങ്കില്‍ ഇപ്പോള്‍ സ്ത്രീകളും സമാനമായ രീതിയില്‍ പ്രശ്‌നമുണ്ടാക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ വിവരം പത്തനംതിട്ട പൊലീസില്‍ അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് …

അഴിത്തലയില്‍ ക്ഷേത്രോല്‍സവ കാഴ്ചക്കിടെ സംഘര്‍ഷം; എട്ടുപേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: അഴിത്തല ആലിങ്കീഴില്‍ ഭദ്രകാളീ ക്ഷേത്രോല്‍സവ കാഴ്ചക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്കതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. അഴിത്തല സ്വദേശി ജിതി(37)ന്റെ പരാതിയില്‍ തൈക്കടപ്പുറം സ്വദേശികളായ എം അഭിനന്ദ്(25), പിവി ധിജിന്‍(20), യഥുനന്ദ്(25), അഭിരാജ് എന്നിവര്‍ക്കെതിരെയും തൈക്കടപ്പുറം സ്വദേശി അഭിനന്ദിന്റെ പരാതിയില്‍ അഴിത്തലയിലെ കെപി ജിതിന്‍(37), സിമിന്‍ ഗോപി, ഷാരോണ്‍ വിനോദ്, കെഎസ് അര്‍ജുന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. വെള്ളിയാഴ്ച രാത്രിയില്‍ ക്ഷേത്രത്തിലെ ഉല്‍സവ ഭാഗമായുള്ള കാഴ്ചക്കിടെ ചെണ്ടമേളത്തിനൊപ്പം ഡാന്‍സ് കളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യാതൊരു കാരണവുമില്ലാതെ തന്നെയും …

പുതുവർഷത്തെ വരവേൽക്കാൻ കാസര്‍കോട്ട്‌ മെഗാ മ്യൂസിക്

കാസര്‍കോട്‌: പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ കാസര്‍കോട്ട് മെഗാ മ്യൂസിക്കല്‍ ഇവന്റ്‌. കാസര്‍കോട്‌ ആര്‍ട്ട്‌ ഫോറം, അലയന്‍സ്‌ ക്ലബ്ബ്‌ ഇന്റര്‍നാഷനല്‍, കല കാസര്‍കോട്‌ എന്നി വയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.ഇതിന്റെ പോസ്റ്റര്‍ പ്രകാശനം എം പി ഷാഫി പ്രകാശനം ചെയ്തു. 31 ന്‌ രാത്രി കാസര്‍കോട്‌ സന്ധ്യാരാഗത്തിലാണ്‌ പരിപാടി. ഗാനമേള, ഡി.ജെ, ഫയര്‍ ഡാന്‍സ്‌, സോളോ,വയലിന്‍,നാടന്‍ പാട്ട്‌ എന്നിവ ഉണ്ടാവും.പോസ്റ്റ പ്രകാശനത്തിൽ അബ്ബാസ്‌ ബീഗം, കെ.എം.ഹനീഫ്‌, ബഹ്‌റൈന്‍ കെ.എം.സി.സി ഉപാധ്യക്ഷന്‍ ഷാഫി പാറക്കട്ട, സമീര്‍ ആമസോണിക്‌സ്‌, ഡോ.സി.ടി മുഹമ്മദ്‌ മുസ്‌തഫ, റഫീഖ്‌ , …

കാടകം ബാര്‍ക്കോളിലെ ടി വെള്ളച്ചിയമ്മ അന്തരിച്ചു

മുള്ളേരിയ: കാടകം ബാര്‍ക്കോളിലെ ടി വെള്ളച്ചിയമ്മ(97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൊട്ടന്‍. മക്കള്‍; നാരായണി, ശാരദ, ഉഷ, പരേതരായ ലക്ഷ്മി, ഗോപാലന്‍, കരുണന്‍. മരുമക്കള്‍: അമ്പു, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍ (അന്തിത്തിരിയന്‍), മനോഹരന്‍(ബേര്‍ളം), ലക്ഷ്മി, പദ്മാവതി. സഹോദരങ്ങള്‍: കുമാരന്‍(റിട്ട.അധ്യാപകന്‍, ജി.വി.എച്ച്.എസ്.എസ് കാറഡുക്ക), കാച്ചുവമ്മ, പരേതരായ ചോയിച്ചി, ബമ്പു, ചിറ്റേയി, ചിരുത.

ശ്വാസതടസ്സം: രണ്ടാഴ്ച രണ്ട് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു; മരണം രോഗം ഭേദമായെന്നു പറഞ്ഞു വീട്ടിലേക്ക് അയച്ച ശേഷം; പൊലീസ് കേസെടുത്തു

കാസര്‍കോട്: ശ്വാസതടസ്സത്തെതുടര്‍ന്നു ഒരാഴ്ച മുമ്പു മംഗ്ളൂരുവിലെ ഇന്ത്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്നുവയസ്സുകാരന്‍ മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ചൗക്കി മജല്‍ ജഗദാംബ നിലയത്തിലെ അശ്വിക് പി (3) ആണ് മരിച്ചത്. ശ്വാസതടസ്സത്തെതുടര്‍ന്നു വിദ്യാനഗര്‍ ചൈത്ര ആശുപത്രിയില്‍ ഒരാഴ്ച ചികിത്സിച്ചെങ്കിലും രോഗത്തില്‍ മാറ്റമില്ലാതിരുന്നതിനെത്തുടര്‍ന്നാണ് മംഗ്ളൂരു ആശുപത്രിയിലേക്കു മാറ്റിയത്. അവിടെയും ഒരാഴ്ച ചികിത്സിച്ചുവെന്നു ബന്ധുക്കള്‍ പറഞ്ഞു. അതിനു ശേഷം ശനിയാഴ്ച വൈകിട്ടു വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. കുട്ടിക്കു ന്യുമോണിയ ആയിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. രോഗം തിരിച്ചറിയാതെ നടത്തിയ ചികിത്സയാണ് മരണകാരണമെന്ന് ആരോപണമുണ്ട്. മൃതദേഹം …

കലാ മാമാങ്കത്തിന് അരങ്ങൊരുങ്ങി; റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനൊരുങ്ങി മൊഗ്രാല്‍

കുമ്പള: കൗമാര കലകള്‍ക്ക് അനന്ത വിഹായസിലേക്ക് പറന്നുയരാന്‍ മൊഗ്രാല്‍ വഴിയൊരുക്കി. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം തിങ്കളാഴ്ച മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറും. 31ന് അവസാനിക്കുന്ന കലോത്സവത്തിന്റെ വിജയത്തിന് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എസ്എസ്എല്‍സി ബാച്ചുകള്‍ സംഘാടക സമിതിയുമായി സംഘം ചേര്‍ന്നുകൊണ്ടിരിക്കുന്നു. 1995-96എസ്എസ്എല്‍സി ബാച്ച് കലോത്സവ ഫണ്ടിലേക്ക് 15,000 രൂപ സംഭാവന ചെയ്തു. എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ യു എം ഫസലു റഹ്‌മാന്‍, റഫീഖ് ഖത്തര്‍, സിദ്ധീ …

മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്ര; പൊലീസ് നല്‍കിയ നോട്ടീസ് കീറിയ ശേഷം എസ്.ഐയെ കയ്യേറ്റം ചെയ്തു, അക്രമം നടത്തിയ ബല്ല സ്വദേശിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി

കാസര്‍കോട്: മദ്യലഹരിയില്‍ കാഞ്ഞങ്ങാട്ട് മധ്യവയസ്‌കന്റെ പരാക്രമം. പൊലീസ് നല്‍കിയ നോട്ടീസ് കീറി കളഞ്ഞ ശേഷം എസ്.ഐയെ കയ്യേറ്റം ചെയ്തു. അക്രമി ബല്ല മരുതോടന്‍ ഹൗസിലെ എം ചന്ദ്ര(53)നെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്‌പ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവത്തിന് തുടക്കം. ഹൊസ്ദുര്‍ഗ് എസ് ഐ സിപി ജിജേഷിന്റെ നേതൃത്വത്തില്‍ അലാമിപ്പള്ളിയില്‍ വാഹന പരിശോധന നടന്നിരുന്നു. അതിനിടെ അമിത വേഗതയിലെത്തിയ സ്‌കൂട്ടറിനെ പൊലീസ് സംഘം കൈകാട്ടി തടഞ്ഞു നിര്‍ത്തി. സ്‌കൂട്ടര്‍ യാത്രികനില്‍ മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാല്‍ ആള്‍ക്കോമീറ്റര്‍ ഉപയോഗിച്ച് ഊതിച്ച് …

എസ്.പി നഗറില്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചതായി പരാതി; മധൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന തന്നെ കാറിലെത്തിയ രണ്ടംഗസംഘം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഷിരിബാഗിലുവിലെ എം ഷാനവാസിന്റെ പരാതിയില്‍ മധൂര്‍ സ്വദേശികളായ പിവി നിസാമുദ്ദീന്‍, മെഹറൂഫ് എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മധൂര്‍ എസ് പി നഗറില്‍ വച്ചാണ് അക്രമമെന്നും പരാതിയില്‍ പറഞ്ഞു. കാറില്‍ വരികയായിരുന്ന പ്രതികള്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അതിനിടയില്‍ അവരിലൊരാള്‍ കത്തിയെടുത്ത് തലയുടെ മര്‍മ്മ സ്ഥാനം നോക്കി ആഞ്ഞുകുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പെട്ടെന്ന് തലകുനിച്ചതിനാല്‍ തലയുടെ പിറക് …

പശ്ചിമ ബംഗാളില്‍ ചരക്ക് ട്രെയിന്റെ എട്ടു ബോഗികള്‍ പാളം തെറ്റി; 9 ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പ്രമുഖ വ്യവസായ നഗരമായ അസാന്‍ സോളിലെ ലഹാബാന്‍-സി മുല്‍ത്താല റയില്‍വെ സ്‌റ്റേഷനുകള്‍ക്കിടയില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു ഇതു വഴിയുള്ള ഒന്‍പതു ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു.അസന്‍ബോള്‍, മധുപുര്‍, ഝാഝ എന്നിവിടങ്ങളില്‍ നിന്നു അപകടരക്ഷാ പ്രത്യേക ട്രെയിനുകള്‍ അപകടസ്ഥലത്തെത്തി മറിഞ്ഞ ബോഗികള്‍ ട്രാക്കില്‍ നിന്നു നീക്കം ചെയ്യാന്‍ ശ്രമം തുടരുന്നു. ഇന്നലെ രാത്രിയാണ് ചരക്ക് ട്രയിന്റെ എട്ടുബോഗികള്‍ മറിഞ്ഞത്. അപകടത്തില്‍ റയില്‍വെ പാളം ഇളകി മാറിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഡല്‍ഹി ഹൗറ റൂട്ടിലെ …

സോങ്കാലില്‍ 19 കാരന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: സോങ്കാല്‍ ശാന്തിഗുരിയില്‍ 19 കാരനെ വീടിന് പിറകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരുണാകരന്റെയും സുന്ദരിയുടെയും മകന്‍ ശശികുമാര്‍(19) ആണ് മരിച്ചത്. ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിനകത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് പിറകില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: കൗശിക്, സുശാന്ത്.

മദ്യപിച്ച് സ്‌കൂട്ടര്‍ യാത്ര; പൊലീസ് പരിശോധനയില്‍ വാഹനത്തില്‍ രേഖകളില്ലാത്ത പണം, വോര്‍ക്കാടിയില്‍ കര്‍ണാടക സ്വദേശി പിടിയില്‍

കാസര്‍കോട്: മദ്യപിച്ച് സ്‌കൂട്ടര്‍ ഓടിച്ച യാത്രക്കാരനില്‍ നിന്ന് രേഖകളില്ലാത്ത പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക കൊണാജെ അസൈഗോളി സ്വദേശി ആര്‍ ധനുഷ്(29) പിടിയിലായി. ശനിയാഴ്ച വൈകീട്ട് വോര്‍ക്കാടി മുടിമാറിലാണ് സംഭവം. മഞ്ചേശ്വരം പൊലീസ് വാഹന പരിശോധന നടത്തവേ മദ്യപിച്ച് അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് യുവാവ് വരികയായിരുന്നു. വാഹനം കൈകാട്ടി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ ആള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് സ്‌കൂട്ടറിന്റെ സീറ്റ് തുറന്ന് പരിശോധിച്ചപ്പോള്‍ രേഖകളില്ലാത്ത 270,000 രൂപ …

നീലേശ്വരം ടൗണിലെ ഓട്ടോ ഡ്രൈവര്‍ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരം കെ സി കെ രാജ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറെ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കൈ വൈനിങ്ങാലിലെ ഉണ്ണി(45)യാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീടിന് സമീപത്തുള്ള കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. വൈരജാതന്‍ ക്ഷേത്രത്തിന് സമീപത്തെ കുഞ്ഞിക്കണ്ണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: സന്ധ്യ. സഹോദരങ്ങള്‍: ഹരീഷ്, പൂമണി, രജനി.

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടി; ഹണിട്രാപ്പ് കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

പൊന്നാനി: യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും പിടിയിലായി. പട്ടമാര്‍ വളപ്പില്‍ നസീമ (44), ഭര്‍ത്താവിന്റെ സുഹൃത്ത് കളത്തില്‍ വളപ്പില്‍ അലി (55) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റുചെയ്തത്. ഈമാസം പതിനാലാം തീയതിയാണ് സംഭവം. പരാതിക്കാരനായ തിരൂര്‍ സ്വദേശിയെ നസീമ നരിപ്പറമ്പിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി ആദ്യം 50,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ തുക നല്‍കാന്‍ കഴിയാത്തതിനാല്‍, യുവാവ് സുഹൃത്തില്‍ നിന്ന് കടം വാങ്ങി …