മുംബൈ: 2023 ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ‘ക്രിക്കറ്റ് എന്റെ എല്ലാം എടുത്തുകളഞ്ഞതായി എനിക്ക് തോന്നി’ എന്നാണ് അദ്ദേഹം പറഞ്ഞത്.
2023 ലെ ലോകകപ്പ് ഫൈനലിനുശേഷം, ഞാന്‍ പൂര്‍ണ്ണമായും അസ്വസ്ഥനായിരുന്നു, ക്രിക്കറ്റ് ഇനി കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നി, കാരണം അത് എന്നില്‍ നിന്ന് എല്ലാം എടുത്തുകളഞ്ഞു, എനിക്ക് ഒന്നും ബാക്കിയില്ലെന്ന് തോന്നി,’ മാസ്റ്റേഴ്‌സ് യൂണിയന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ തീരുമാനമെടുക്കാന്‍ കുറച്ച് സമയമെടുത്തു. എന്നാല്‍ ക്രിക്കറ്റ് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ഒന്നാണെന്നും എനിക്ക് അത് അത്ര എളുപ്പത്തില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ഞാന്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പതുക്കെ, ഞാന്‍ പഴയതുപോലെ ഊര്‍ജ്ജസ്വലനായി, മൈതാനത്ത് സജീവമായി.
ടി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിക്കുകയും ഈ വര്‍ഷം ആദ്യം ഏകദിന നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത രോഹിത് 50 ഓവര്‍ ഫോര്‍മാറ്റില്‍ കളിക്കുന്നത് തുടരുകയാണ്. 2027 ലോകകപ്പോടെ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
‘ടി20 ലോകകപ്പ് ആയാലും 2023 ലോകകപ്പ് ആയാലും, ലോകകപ്പ് നേടുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. അത് സംഭവിക്കാത്തപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി. എന്റെ ശരീരത്തില്‍ ഒരു ഊര്‍ജ്ജവും അവശേഷിച്ചില്ല. അതില്‍ നിന്നും മോചനം നേടാന്‍ എനിക്ക് രണ്ട് മാസമെടുത്തു,’ രോഹിത് പറഞ്ഞു.







