ഒളിച്ചോട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍
വിവാഹിതയായ യുവതി ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മക്കളുടെ ട്യൂഷന്‍ ടീച്ചറോടൊപ്പം ഒളിച്ചോടിയ സംഭവം വലിയ ചര്‍ച്ചയ്ക്കും വിവാദത്തിനും തിരികൊളുത്തി. യുവതിയുടെ ഭര്‍ത്താവ് തന്റെ കുടുംബത്തിന്റെ രേഖകളും ഫോട്ടോഗ്രാഫുകളും നിറഞ്ഞ ഒരു ഫയല്‍ പിടിച്ച് ക്യാമറയ്ക്ക് മുന്നില്‍ നേരിട്ട് സംസാരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ എക്‌സില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. ഇത് എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ല. ഫോട്ടോകളടങ്ങിയ ഫയല്‍ കൈയില്‍ പിടിച്ചുകൊണ്ട് സംസാരിക്കുന്ന യുവതിയുടെ ഭര്‍ത്താവാണ് വീഡിയോയിലുള്ളത്. ഭാര്യ കാമുകന് ഉമ്മ കൊടുക്കുന്നതിന്റെ സെല്‍ഫി അടക്കം ഇക്കൂട്ടത്തിലുണ്ട്. വിഡിയോവില്‍ വളരെ അസ്വസ്ഥനായി കാണപ്പെട്ട അയാള്‍ ശാന്തനായി, തന്റെ അവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ‘എന്റെ പേര് മനീഷ് തിവാരി. എന്റെ ഭാര്യയുടെ പേര് റോഷ്നി റാണി. ട്യൂഷന്‍ മാസ്റ്ററായ ശുഭം കുമാര്‍ മേത്ത ഞങ്ങളുടെ വീട്ടില്‍ സ്ഥിരമായി വരുമായിരുന്നു. എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അവള്‍ അവനോടൊപ്പം ഒളിച്ചോടി. ഇനി എനിക്ക് അവളെ തിരികെ വേണ്ട.’ ട്യൂഷന്‍ ക്ലാസുകള്‍ കാരണമാണ് അധ്യാപകന്‍ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിയതെന്ന് അയാള്‍ പറയുന്നു. വീട്ടില്‍ താനുമായി പ്രശ്നങ്ങളുടെ ലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ ഭാര്യയുടെ പെട്ടെന്നുള്ള ഒളിച്ചോട്ടം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികള്‍ക്ക് അഞ്ചും രണ്ടും വയസുള്ള കുട്ടികളുണ്ട്. കുടുംബം പോറ്റാന്‍ മനീഷ് ദിവസക്കൂലിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. യുവാവിന്റെ വീഡിയോ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുവതിയെ കുറ്റപ്പെടുത്തി നിരവധി പേരാണ് കമന്റുമായി എത്തുന്നത്







