ഇരിയണ്ണിയിലും കാനത്തൂരിലും പേപ്പട്ടിയുടെ വിളയാട്ടം; നിരവധി തെരുവു നായകള്‍ക്ക് കടിയേറ്റു, നാലു നായകള്‍ ചത്ത നിലയില്‍, നാട് ഭീതിയില്‍

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണിയിലും കാനത്തൂരിലും പേപ്പട്ടിയുടെ വിളയാട്ടം. നിരവധി തെരുവു നായകള്‍ക്ക് കടിയേറ്റു.
ഇരിയണ്ണി സ്‌കൂള്‍ പരിസരത്തും ടൗണിലും ഉണ്ടായിരുന്ന 20ല്‍പ്പരം തെരുവു നായകള്‍ക്ക് കടിയേറ്റു. ഇതിനിടയില്‍ പേപ്പട്ടിയെന്നു സംശയിക്കുന്നതടക്കം നാലു നായകളെ ചത്ത നിലയില്‍ കണ്ടെത്തി. മൂന്നു നായകളുടെ ജഡത്തില്‍ മാരകമായ മുറിവുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് കാനത്തൂരില്‍ പേപ്പട്ടി ഭീതി ഉയര്‍ത്തിയത്. എവിടെ നിന്നോ എത്തിയ പേപ്പട്ടി കാനത്തൂര്‍ ഗവ. യു.പി സ്‌കൂള്‍ പരിസരത്തുള്ള 30ല്‍പ്പരം നായകളെ കടിച്ചു പരിക്കേല്‍പ്പിച്ചു. പിന്നീട് കാനത്തൂര്‍ ടൗണിലെത്തിയ പേപ്പട്ടി അവിടെ ഉണ്ടായിരുന്ന തെരുവു നായകളെയും ആക്രമിച്ചു. ചുവന്ന നിറത്തിലുള്ള നായയാണ് പരക്കെ ഓടി അക്രമം നടത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. സംഭവം ഇരിയണ്ണിയെയും കാനത്തൂരിനെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കടിയേറ്റ നായകളെ കണ്ടെത്തി പിടികൂടിയില്ലെങ്കില്‍ ഗുരുതരമായ സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page