കാസർകോട്: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ ടൗണിൽ കാർ സ്കൂട്ടറിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. വെള്ളക്കല്ല് സ്വദേശി തൊട്ടിയിൽ ജിംസൺ (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം. ഭാര്യ ഷിജിയും ഒന്നര വയസ്സുള്ള കുട്ടിയും സ്കൂട്ടറിൽ ഉണ്ടായിരുന്നു. മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കുടുംബം. അമിത വേഗതയിൽ വന്ന ആൾട്ടോ കാർ സ്കൂട്ടറിൽ ഇടിക്കുക യായിരുന്നു. ഇടിയിൽ മൂവരും തെറിച്ചു വീണെങ്കിലും കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജിംസൺ മരണപ്പെടുകയായിരുന്നു. ഭാര്യ ഷിജി ചികിത്സയിലാണ്. ബേബി തൊട്ടിയിലിന്റെയും മേരിയുടെയും മകനാണ് ജിംസൺ. സഹോദരങ്ങൾ: ജോൺസൺ, ജിംനേഷ്, ജെയ്സി, ജയ്സൺ, ജിഷ.







