കാസർകോട്: മധൂർ പട്‌ളയിൽ 17 കാരനെ കാണാനില്ലെന്ന് പരാതി. കുമ്പള സ്വദേശി മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്. ത്വഹിരിയ അക്കാദമിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥി സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ചുവന്ന ടീഷർട്ട് ധരിച്ചാണ് പോയതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.







