കുമ്പള പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ വഴി പ്രവചന മത്സരവുമായി മൊഗ്രാല്‍ ദേശീയവേദി

മൊഗ്രാല്‍: കുമ്പള ഗ്രാമപഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും മൊഗ്രാല്‍ ദേശീയവേദി വോട്ടര്‍മാര്‍ക്കായി സംഘടിപ്പിക്കാറുള്ള തെരഞ്ഞെടുപ്പ് പ്രവചന മത്സരം ഇപ്രാവശ്യം ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുകയാണ്. കുമ്പള ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളിലെ വിജയികളെ പ്രവചിക്കാനാണ് വോട്ടര്‍മാര്‍ക്ക് മൊഗ്രാല്‍ ദേശീയവേദി അവസരം ഒരുക്കുന്നത്.
ഒരു വാര്‍ഡിന് ഒരു മാര്‍ക്ക് എന്ന നിലയില്‍ 24 വാര്‍ഡുകളിലെ വിജയികളെ പ്രവചിച്ചാല്‍ 24 മാര്‍ക്ക് ലഭിക്കും. കൂടുതല്‍ മാര്‍ക്ക് നേടുന്നവരായിരിക്കും വിജയികള്‍. കൂടുതല്‍ പേര്‍ക്ക് തുല്യ മാര്‍ക്ക് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ മൂന്ന് വിജയികളെ കണ്ടെത്തും. ഓണ്‍ലൈന്‍ വഴിയുള്ള പ്രവചന മത്സരത്തിന്റെ കൂപ്പണ്‍ ലിങ്ക് ദേശീയവേദി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗള്‍ഫ് പ്രതിനിധി ശിഹാബ് മൊഗ്രാല്‍(ജെ, ജെ ഗ്രൂപ്പ് ദുബായ്), ദേശീയവേദി എക്‌സിക്യൂട്ടീവ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു. മാഹിന്‍ മാസ്റ്റര്‍, വിജയകുമാര്‍, എച്ച് എം കരീം, ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്‌റഫ് സാഹിബ്, എം എ മൂസ,മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് അബ്‌ക്കോ, റിയാസ് കരീം, അബ്ദുള്ള കുഞ്ഞി നട്പ്പളം, കെ മുഹമ്മദ് കുഞ്ഞി നാങ്കി സംബന്ധിച്ചു. ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page