പി പി ചെറിയാന്‍
ഡാലസ്: ഡാലസിലെ റെഡ് ബേര്‍ഡ് ഏരിയയിലുള്ള ഒരു ഇവന്റ് സെന്ററില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെച്ചയാള്‍ക്കും പരിക്കേറ്റു. വെര്‍ബസെന്‍ഡ് ക്രിയേഷന്‍സ് ആന്റ് ഇവന്റ് വെന്യൂവില്‍ നടന്ന വഴക്കിനെ തുടര്‍ന്നാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് ഡാലസ് പോലീസ് നല്‍കുന്ന സൂചന. വെടിവെപ്പില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മറ്റ് നാല് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വെടിവെച്ചയാളുടെയും പരിക്കേറ്റവരുടെയും വിവരങ്ങളോ, സംഭവത്തിന് പിന്നിലെ കൃത്യമായ കാരണമോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.







