സോങ്കാലില്‍ വന്‍ മയക്കുമരുന്ന് വേട്ട; 43.77 ഗ്രാം എംഡിഎംഎയുമായി കുഡ്‌ലു സ്വദേശിയടക്കം മൂന്നു യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: മംഗല്‍പാടി സോങ്കാലില്‍ വന്‍ മയക്കുമരുന്നു വേട്ട. 43.77 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയിലായി. കുമ്പള ഷേഡിക്കാവ് സ്വദേശി എഎം അഷ്‌റഫ്(26), കോയിപ്പാടി കടപ്പുറം സ്വദേശി കെ സാദീഖ്(33), കുഡ്‌ലു ആസാദ് നഗര്‍ സ്വദേശി എകെ ഷംസുദ്ദീന്‍ എന്നിവരെയാണ് കുമ്പള പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഡാന്‍സാഫ് ടീമിലെ കെ രജീഷ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിവരത്തെ തുടര്‍ന്നാണ് കുമ്പള എസ്‌ഐ അനന്തകൃഷ്ണന്‍, എഎസ്‌ഐ അതുല്‍ റാം, സിപിഒ അനൂപ്, വിഷ്ണുദാസ് എന്നിവര്‍ സ്ഥലത്തെത്തിയത്. ആള്‍ത്താമസമില്ലാത്ത പഴയ വീടിന് സമീപത്താണ് പ്രതികളെ ഡാന്‍സാഫ് ടീം തടഞ്ഞുവച്ചത്. ഒന്നാം പ്രതി അഷ്‌റഫ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുമ്പോള്‍ വീണ് കാലിന് പരിക്കേറ്റിരുന്നു. ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളുടെ പാന്റിന്റെ കീശലില്‍ നിന്നും പോളിത്തീന്‍ കവറില്‍ സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തി. ഷംസുദ്ദീനിന്റെ അരയില്‍ തിരുകിയ നിലയില്‍ എംഡിഎംഎ കണ്ടെടുത്തു. സാദിഖിന്റെ പാന്റിന്റ കീശയിലാണ് എംഡിഎംഎ ഉണ്ടായിരുന്നു. പ്രതികളെ കുമ്പള സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഡാന്‍സാഫ് ടീമിലെ ഉദ്യോഗസ്ഥരായ നിജില്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, ഭക്ത ശൈവല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page