പട്രോളിങ്ങിനിടെ ആള്‍ക്കൂട്ടം കണ്ട് സംശയം; വോര്‍ക്കാടിയില്‍ കോഴിയങ്കം നടത്തി പന്തയംവച്ച് ചൂതാട്ടം, രണ്ട് പേര്‍ അറസ്റ്റില്‍, പണവും രണ്ടുപൂവന്‍ കോഴികളെയും പിടികൂടി

കാസര്‍കോട്: കോഴിയങ്കം നടത്തി പന്തയംവച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ട് കര്‍ണാടക സ്വദേശികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ബണ്ട് വാള്‍ സ്വദേശികളായ കെ പ്രദീപ്(31), ആത്തിഷ് കുമാര്‍(30) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വോര്‍ക്കാടി തവിടുഗോളി സാന്തളികയിലാണ് സംഭവം. എസ്‌ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും പട്രോളിങ് നടത്തവേയാണ് ശ്രീ മഹാവായ അമ്പലത്തിന് സമീപം ആള്‍ക്കൂട്ടം ശ്രദ്ധയില്‍പെട്ടത്. വാഹനം നിര്‍ത്തി അവിടെക്ക് ചെന്നപ്പോള്‍ കൂട്ടംകൂടിയ ആളുകള്‍ കോഴികളുമായി ചിതറിയോടി. രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പന്തയം വച്ച് കോഴിയങ്കം നടത്തുന്നതായി വ്യക്തമായത്. സ്ഥലത്തുനിന്നും 2000 രൂപയും കണ്ടെടുത്തു. പണം പന്തയംവച്ച് കോഴികളോട് ക്രൂരതകാട്ടി അമിതാദായത്തിനായി കോഴിക്കെട്ട് നടത്തിയതിന് ഇവര്‍ക്കെതിരെ കേസെടുത്തു. കോഴിക്കെട്ടിനായി കൊണ്ടുവന്ന രണ്ടുകോഴികളെയും പിടികൂടി സ്റ്റേഷനില്‍ ഹാജരാക്കി. പ്രതികള്‍ക്ക് നോട്ടീസ് നല്‍കി. സിനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിനേശ്, സിവില്‍ പൊലീസ് ഓഫീസര്‍ വിജയന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page