സമസ്ത നൂറാം വാര്‍ഷികം: പന്തലിന് കാല്‍ നാട്ടി

കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പന്തല്‍ കാല്‍ നാട്ടി.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പന്തലിന്റെ കാല്‍ നാട്ടല്‍ ചടങ്ങ് നിര്‍വ്വഹിച്ചത്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ് രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ അധ്യക്ഷനായി. സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി ആമുഖ ഭാഷണം നടത്തി. ഇബ്രാഹിം ഹാജി കുണിയ, കെ.ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍, ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ,
ഉസ്മാന്‍ ഫൈസി തോടാര്‍, അബ്ദുസ്സലാം ദാരിമി ആലംപാടി, സയ്യിദ് എം.എസ് തങ്ങള്‍ മദനി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബഷീര്‍ വെള്ളിക്കോത്ത്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, താജുദ്ദീന്‍ ദാരിമി പടന്ന, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കുണിയയില്‍ പ്രത്യേകം തയ്യാറാക്കുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലാണ് സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം നടക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page