ജനസാഗരം സാക്ഷി; കാറഡുക്ക സ്‌കൂളിലെ അരങ്ങ് ഇനി ദീപ്തമായ ഓര്‍മ്മ

കാസര്‍കോട്: അഞ്ചു പതിറ്റാണ്ടിലേറെക്കാലം കാടകത്തിന്റെ സാംസ്‌ക്കാരിക പരിസരങ്ങളെ പ്രകാശ പൂര്‍ണ്ണമാക്കിയ അരങ്ങിനു നാട്ടുകാരുടെ നേതൃത്വത്തില്‍ വികാര നിര്‍ഭരമായ യാത്രയയപ്പ്. അവസാനമായി അരങ്ങില്‍ നാടകവും യക്ഷഗാനവും മംഗലം കളിയും നാടന്‍ പാട്ടും നാടക- സിനിമാ ഗാനങ്ങളുമായാണ് നാട് ഒരുമിച്ചത്.അഞ്ചു പതിറ്റാണ്ടുമുമ്പാണ് കാറഡുക്ക ജി വി എച്ച് എസ് എസില്‍ നാട്ടുകാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഒരു സ്ഥിരം വേദി പണിതത്. രാപകല്‍ വ്യത്യാസമില്ലാതെയായിരുന്നു വേദി നിര്‍മ്മാണം. അതിനു ശേഷം എന്‍ ശശിധരന്‍ അടക്കമുള്ളവരുടെ നിരവധി നാടകങ്ങളും സാംസ്‌ക്കാരിക പരിപാടികളും …

ഓരോ സ്ഥലത്ത് ഓരോ പേരുകളില്‍ താമസം, 25 വര്‍ഷം ഒളിവില്‍ കഴിഞ്ഞത് കര്‍ണാടകയില്‍, പീഡനക്കേസിലെ പ്രതി നാസര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: തലശ്ശേരിയിലെ പീഡനക്കേസ് പ്രതി 25 വര്‍ഷത്തിനുശേഷം മംഗളൂരുവില്‍ പിടിയില്‍. തലശ്ശേരിയിലെ ലോഡ്ജില്‍ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതി മംഗളൂരു സ്വദേശി നാസറിനെയാണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. കേരളത്തിലും കര്‍ണാടകയിലും വിവിധ സ്ഥലങ്ങളില്‍ പല പേരുകളിലാണ് താമസിച്ചത്. കേസില്‍ ഹാജരാകാത്തതിനാല്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി നാസറിനെതിരരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2000 സെപ്റ്റംബര്‍ 18-നാണ് പീഡനം നടന്നത്. എസ്ഐടി.പി. സൈഫുദ്ദീനും സംഘമാണ് പ്രതിയെ പിടികൂടിയത്.

യു.ഡി.എഫ് റിബല്‍ : 15 സ്ഥാനാര്‍ത്ഥികളെ കോണ്‍.പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി; സഹായികളായ അഞ്ചു നേതാക്കളും പുറത്ത്‌

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരായി മത്സരിക്കുന്ന 15 സ്ഥാനാര്‍ഥികളെയും അവരുടെ സഹായികളായ അഞ്ചു നേതാക്കന്മാരെയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നു ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ അറിയിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ജയ്‌സണ്‍ തോമസ്, മൂന്നാം വാര്‍ഡിലെ ജെസ്സി ടോം, ഏഴാം വാര്‍ഡിലെ ജോണ്‍ പേണ്ടാനം, ഒമ്പതാം വാര്‍ഡിലെ മാത്യു സെബാസ്റ്റ്യന്‍, പതിനാലാം വാര്‍ഡിലെ ത്രേസ്യാമ്മ ടോമി, കള്ളാര്‍ പഞ്ചായത്തു പത്താം …

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം മണ്ഡലത്തില്‍ ഇന്നു യു ഡി എഫ് പടപ്പുറപ്പാട്: കുമ്പളയില്‍ മഹാസംഗമം

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കി യു ഡി എഫ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുമ്പളയില്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ മഹാസംഗമം നടക്കും. സംഗമത്തില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലം പരിധിയിലെ മുഴുവന്‍ ത്രിതല പഞ്ചായത്തുകളിലെയും യു ഡി എഫിന്റെ 250ല്‍ പരം സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും.എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, കര്‍ണ്ണാടക ന്യൂനപക്ഷ ക്ഷേമ …

മദ്രസ വിദ്യാര്‍ത്ഥിക്ക് കാറില്‍ ലിഫ്റ്റ് നല്‍കിയ 60 കാരന്‍ യാത്രയ്ക്കിടയില്‍ ഉമ്മ വച്ചു; പോക്‌സോ കേസ്

കാസര്‍കോട്: മദ്രസ വിദ്യാര്‍ത്ഥിക്ക് കാറില്‍ ലിഫ്റ്റ് നല്‍കിയ 60 കാരന്‍ യാത്രയ്ക്കിടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 13 കാരന്റെ പരാതി പ്രകാരം പരപ്പ സ്വദേശിയായ റസാഖ് (60) എന്ന ആള്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മദ്രസ ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്കു നടന്നു പോവുകയായിരുന്നു വിദ്യാര്‍ത്ഥി. ഇതിനിടയില്‍ കാറില്‍ എത്തിയ റസാഖ് കുട്ടിക്ക് ലിഫ്റ്റ് നല്‍കി. യാത്രയ്ക്കിടയില്‍ വിദ്യാര്‍ത്ഥിയെ ഉമ്മ വയ്ക്കുകയായിരുന്നുവെന്നു പറയുന്നു. വിദ്യാര്‍ത്ഥി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ …

ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട; പൊലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴ: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. കാര്‍ത്തികപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കൈത്തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിവ. വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനയ്ക്കിടയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.ട്യൂഷനു പോയപ്പോള്‍ ഒരു പറമ്പില്‍ നിന്നാണ് വെടിയുണ്ടകള്‍ വീണു കിട്ടിയതെന്നാണ് വിദ്യാര്‍ത്ഥി പൊലീസിനു നല്‍കിയ മൊഴി. ഇതു ശരിയാണോയെന്നു പരിശോധിച്ചു വരികയാണ് പൊലീസ്.

മൂന്നാംകടവില്‍ വീണ്ടും അപകടം; ഹൈടെന്‍ഷന്‍ വൈദ്യുതി തൂണു തകര്‍ന്നു; അഞ്ചു ദിവസത്തിനുള്ളില്‍ മൂന്ന് അപകടം

കാസര്‍കോട്: മൂന്നാംകടവ്- പെരിയ റോഡിലെ, മൂന്നാംകടവ് കയറ്റത്തില്‍ വീണ്ടും വാഹനാപകടം. സുള്ള്യയില്‍ നിന്നു കാഞ്ഞങ്ങാട്ടേക്ക് തണ്ണിമത്തനുമായി പോവുകയായിരുന്ന പിക്കപ്പ് പിന്നോട്ട് നീങ്ങി ഉണ്ടായ അപകടത്തില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. വളവ് കഴിഞ്ഞുള്ള കയറ്റം കയറുന്നതിനിടയില്‍ പിക്കപ്പ് പിന്നോട്ട് നീങ്ങി വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും സമാന രീതിയില്‍ അപകടം ഉണ്ടായിരുന്നു. വളവും കയറ്റവുമാണ് തുടര്‍ച്ചയായുള്ള അപകടത്തിനു ഇടയാക്കുന്നതെന്നു പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അപകടം …

രാഹുൽ അടുത്ത സുഹൃത്തെന്ന് നടി; ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങള്‍ തേടി

പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് സഹായം നൽകിയ സിനിമ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടി. എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാര്‍ രാഹുലിനെ പിന്തുണച്ചു വന്ന നടിയുടേതായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്‍റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാര്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. രാഹുലിന് കാര്‍ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് സിനിമ നടിയുമായി പൊലീസ് സംഘം ഫോണിൽ സംസാരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി …

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. ഒളിവിൽ പോയ രാഹുലിനെ കണ്ടെത്താൻ സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ മുന്നിലേക്കെത്തുന്നത്. അടച്ചിട്ടമുറിയിൽ വാദം വേണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം നടക്കുക. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം. പീഡനാരോപണവും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ …

സ്‌കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

പാലാ: വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തൊടുപുഴ – പാലാ റോഡില്‍ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. മൂന്നാറില്‍ നിന്ന് വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥികള്‍ മൂന്ന് ബസ്സുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതിലൊന്നാണ് മറിഞ്ഞത്. അപകട സമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ പാലായിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. …

‘മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അറിയില്ല; അവൾ പറയുന്നത് പച്ചക്കള്ളം’: ആരോപണങ്ങൾ നിഷേധിച്ച് ഫെന്നി നൈനാൻ

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പീഡന പരാതിയിൽ തൻ്റെ പങ്ക് നിഷേധിച്ച് കെ.എസ്.യു. സംസ്ഥാന ഭാരവാഹിയും അടൂർ നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാർഥിയുമായ ഫെന്നി നൈനാൻ രംഗത്തെത്തി. രാഹുൽ തന്റെയൊപ്പമാണ് യുവതിയെ കാണാൻ എത്തിയതെന്നും, പീഡനത്തിനു ശേഷം യാതൊരു ദയയുമില്ലാതെ തന്നെ വഴിയിൽ ഇറക്കിവിട്ടെന്നും യുവതി ആരോപിച്ചിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഫെന്നി നൈനാൻ പ്രതികരിച്ചത്.ഇങ്ങനെ ഒരു പരാതിക്കാരിയെക്കുറിച്ച് അറിയില്ല. മുൻപും തനിക്കെതിരെ പല ആരോപണവും വന്നു. ഒന്നിനെതിരെ പോലും കേസ് ഇല്ല. തന്റെ തിരഞ്ഞെടുപ്പ് …