ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയുടെ ടീമിലേക്ക് 50,000-ൽ അധികം അപേക്ഷകൾ

പി പി ചെറിയാൻ

ന്യൂയോർക്ക്, ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഹ്റാൻ മംദാനിയുടെ ഭരണകൂടത്തിലേക്ക് ജോലി തേടി വൻജനപ്രവാഹം . ട്രാൻസിഷൻ പോർട്ടൽ വഴിചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 50,000-ത്തിലധികം ആളുകൾ മംദാനിയുടെ ടീമിൽ പ്രവർത്തിക്കാൻ അപേക്ഷിച്ചു .
.
സർക്കാർ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന ആളുകളുടെ വിശ്വാസമാണ് ഈ മുന്നേറ്റം സൂചിപ്പിക്കുന്നതിന്നു മംദാനി പ്രസ്താവനയിൽ പറഞ്ഞു.

കമ്മ്യൂണിറ്റി ഓർഗനൈസർമാർ, പോളിസി വിദഗ്ദ്ധർ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ, ന്യൂയോർക്കിലെ സാധാരണ തൊഴിലാളികൾ എന്നിവരെയാണ് ടീം പ്രധാനമായും തേടുന്നത്. അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നു.

അപേക്ഷകരുടെ ഈ തള്ളിക്കയറ്റത്തിന് പുറമെ, മംദാനിയുടെ ട്രാൻസിഷൻ കമ്മിറ്റി 30 മണിക്കൂറിനുള്ളിൽ 7,000-ത്തിലധികം ദാതാക്കളിൽ നിന്ന് $517,947 (ഏകദേശം 4.3 കോടി രൂപ) സമാഹരിച്ചു. ഇത് കഴിഞ്ഞ രണ്ട് മേയർമാരുടെ ആദ്യ ടേം ട്രാൻസിഷൻ ഫണ്ടിംഗിനേക്കാൾ കൂടുതലാണ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: തേജസ്വി യാദവ് സഹോദരി രോഹിണിയെ ചെരുപ്പ് കൊണ്ട് അടിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; ബീഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദം

You cannot copy content of this page