ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; മരിച്ചത് ബൈക്കിൽ സഞ്ചരിച്ച ബസ് ഡ്രൈവർ

കാസർകോട്: ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. അമ്പലത്തുകര പൂടംകല്ലടുക്കത്തെ വിഷ്ണു പള്ളയിൽ (20) ആണ് മരിച്ചത്. ആർ എം എസ് ബസിലെ ഡ്രൈവറായിരുന്നു. ശനിയാഴ്ച വൈകിട്ട് 6. 30 ഓടെ മടിക്കൈ പൂത്തക്കാൽ കോട്ടക്കുന്നിൽ ആണ് അപകടം ഉണ്ടായത്. കസിൻസ് എന്ന സ്വകാര്യ ബസാണ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page