കാസർകോട്: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ പോക്സോ കേസിലെ പ്രതി യും അറസ്റ്റിൽ . പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ പള്ളിക്കര ,പാക്കം, ചെർക്കാപ്പാറയിലെ സുരേഷിനെയാണ് ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത് . ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ 17കാരിയാണ് പീഡനത്തിനു ഇരയായത്. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തായത് . പെൺകുട്ടിനൽകിയ മൊഴി പ്രകാരംപാണത്തൂർ സ്വദേശിയായ അനസ്, മാതാവിന്റെ സുഹൃത്ത് സുരേഷ് എന്നിവർക്കെതിരെ രണ്ടു പോക്സോ കേസുകളാണ് ബേക്കൽപൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ കേസിലെ പ്രതി അനസിനെ വെള്ളിയാഴ്ച തന്നെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.







