ബീഹാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എട്ടുനിലയില്‍പൊട്ടി; കമ്മ്യൂണിസവും പ്രതിസന്ധിയില്‍
പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാഗത്ബന്ധന്‍ മുന്നണിയിലെ പ്രമുഖ കക്ഷികളായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എട്ടുനിലയില്‍ പൊട്ടി.ഒമ്പതു മണ്ഡലങ്ങളില്‍ മത്സരിച്ച സി പി ഐ ഒമ്പതിലും തോറ്റു സുല്ലിട്ടു. നാലു മണ്ഡലങ്ങളില്‍ മത്സരിച്ച സി പി എമ്മിന് ഒരു സീറ്റു ലഭിച്ചു. കമ്മ്യൂണിസ്റ്റ് കൂട്ടായ്മയിലെ പ്രമുഖ പാര്‍ട്ടിയായ സി പി ഐ എം എല്‍ (ലിബറേഷന്‍) 20 മണ്ഡലങ്ങളില്‍ മത്സരിച്ചു. 18ലും തോറ്റു. രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചു.2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒമ്പതിടത്തു മത്സരിച്ച സി പി …