കള്ളന് വേണ്ടത് ‘ഹണീബി’ മദ്യം, ബിവറേജസ് ഔട്ട്ലെറ്റിന്റെ ചുമര്‍ തുരന്ന് കൊണ്ടുപോയത് നിരവധി മദ്യകുപ്പികള്‍

തളിപ്പറമ്പ്: മയ്യില്‍, പാടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിന്റെ ചുമര്‍ തുരന്ന നിലയില്‍. 375 മില്ലി ലിറ്ററിന്റെ 21 കുപ്പി ഹണീബീ മദ്യം മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഔട്ട് ലെറ്റ് ജീവനക്കാരന്‍ സി സുനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ മയ്യില്‍ എസ് ഐ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
‘ഹണീബി’ എന്ന മദ്യം കുടിക്കുന്ന ആരെങ്കിലും ആയിരിക്കും മോഷണത്തിനു പിന്നിലെന്നു സംശയിക്കുന്നു. പ്രസ്തുത ബ്രാന്റ് മാത്രം മോഷണം പോയതാണ് ഇത്തരമൊരു സംശയം ഉയരാന്‍ കാരണമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page