കാസര്‍കോട്: ജില്ലയിലെ കൊളത്തൂര്‍ വിളക്കുമാടം, കുഞ്ചത്തൂര്‍ ഉദ്യാവര്‍, മഞ്ചേശ്വരം, കടമ്പാര്‍ ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നവംബര്‍ 20നകം ലഭിക്കണം.
കൊളത്തൂരിലെ വിളക്കുമാടം ശ്രീ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ അഞ്ച് ഒഴിവുകളാണുള്ളത്.
മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഉദ്യാവര്‍ ശ്രീ ദൈവംഗളു ക്ഷേത്രത്തിലും അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്കാണ് നിയമനം.
മഞ്ചേശ്വരം കടമ്പാര്‍ തലേക്കള ശ്രീ സദാശിവ ക്ഷേത്രത്തിലും അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവാനുള്ളത്. നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.







