കാറും ബസും കൂട്ടിയിടിച്ച് അപകടം; മകള്‍ക്കു പിന്നാലെ പിതാവും മരിച്ചു

പുത്തൂര്‍: കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍, അണക്കുടി സ്വദേശി ഈശ്വരഭട്ട് (70) ആണ് പുത്തൂരിലെ ആശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ മകളും ബംഗ്‌ളൂരുവിലെ ഒരു കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന അപൂര്‍വ്വ കെ ഭട്ട് (32) ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു.
മെയ് 27ന് ആണ് അച്ഛന്റെയും മകളുടെയും മരണത്തിനു ഇടയാക്കിയ അപകടം നടന്നത്. ബംഗ്‌ളൂരുവില്‍ നിന്നു എത്തിയ അപൂര്‍വ്വയെയും കൂട്ടി കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഈശ്വരഭട്ട്. കൂടെ പേരമകളും ഉണ്ടായിരുന്നു. പുത്തൂര്‍, മുറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page