ഒരാഴ്ച മുമ്പ് വീട്ടില്‍ സ്ഥാപിച്ച എസി പൊട്ടിത്തെറിച്ചു, മുറിക്ക് തീപടര്‍ന്നു, ഫര്‍ണിച്ചറുകളും വിലപിടിപ്പുള്ള രേഖകളും കത്തിച്ചാമ്പലായി

മംഗളൂരു: വീട്ടിലെ എസി പൊട്ടിത്തെറിച്ച് മുറിക്ക് തീപിടിച്ചു. സ്‌ഫോടനത്തില്‍ ഫര്‍ണിച്ചറുകള്‍, വസ്ത്രങ്ങള്‍, പണം, പാസ്പോര്‍ട്ടുകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവ കത്തി നശിച്ചു. ഞായറാഴ്ച വൈകീട്ട് അഡയാര്‍പദവിലെ ഫൈസലിന്റെ വീട്ടിലാണ് എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഒരാഴ്ച മുമ്പാണ് പുതിയ എസി സ്ഥാപിച്ചതെന്നാണ് വിവരം. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീടിനകത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. തീ കെടുത്താനായി മുറി തുറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. എസിയുടെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page