കാസര്‍കോട്: യാത്രക്കാരന്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ചങ്ങലവലിച്ചു ട്രെയിന്‍ നിര്‍ത്തി. പയ്യന്നൂര്‍ സ്വദേശിയായ 50 കാരനാണ് കുഴഞ്ഞുവീണത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റനില്‍ വച്ചാണ് സംഭവം. കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട ഉടനെ യാത്രക്കാരന്‍ തളര്‍ന്നുവീഴുകയായിരുന്നു. ഇത് കണ്ട സമീപത്തെ യാത്രക്കാര്‍ ഉടന്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. തളര്‍ന്ന് വീണ ആളെ പ്ലാറ്റ് ഫോമിലേക്ക് മാറ്റുകയും പിന്നീട് വാഹനമെത്തിച്ച് അശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആളാണ് കുഴഞ്ഞുവീണത്. സംഭവത്തെ തുടര്‍ന്ന് 15 മിനുട്ട് ട്രെയിന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു.







