പിഎം ശ്രീ പദ്ധതി: മന്ത്രിസഭ ഉപസമിതി വിഷയം പരിശോധിക്കും; റിപ്പോർട്ട് വരുന്നത് വരെ തുടർ നടപടികൾ നിർത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിക്കാൻ ഏഴം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോ​ഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ മരവിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ നിയോഗിച്ചു. സിപിഐയുടെ രണ്ട് മന്ത്രിമാരും ഉപസമിതിയിലുണ്ട്. വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ …

സ്‌നാപ്പ്ചാറ്റു വഴി പൊലീസ് രഹസ്യങ്ങള്‍ മണല്‍ മാഫിയക്ക് ചോര്‍ത്തി നല്‍കി; പൊലീസ് ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

പയ്യന്നൂര്‍: മണല്‍ മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും മാസപ്പടി കൈപ്പറ്റുകയും ചെയ്ത പഴയങ്ങാടി സ്റ്റേഷനിലെ മുന്‍ഡ്രൈവര്‍ മിഥുനെ ജില്ലാ പൊലീസ് സൂപ്രണ്ട് അനൂജ് പലിവാളിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എ.ഐ.ജി: ജെ.പൂങ്കുഴലി സസ്പെന്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് മിഥുനെ പഴയങ്ങാടിയില്‍ നിന്ന് തളിപ്പറമ്പിലേക്ക് സ്ഥലം മാറ്റിയത്. പയ്യന്നൂര്‍ സ്വദേശിയായ മിഥുന്‍ നേരത്തെ മണല്‍ പിടികൂടുന്നതില്‍ സജീവമായിരുന്നു. മിഥുന് ലഭിച്ച വിവരപ്രകാരം നിരവധി മണല്‍ലോറികളെ പഴയങ്ങാടി പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.എന്നാല്‍ മണല്‍ മാഫിയ സംഘത്തിലെ ഒരു വിഭാഗവുമായി മിഥുന്‍ ഒത്തുകളിച്ച് മറ്റേ സംഘത്തെ …

ഓട്ടോ റിക്ഷ പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ പുഴയിലേയ്ക്ക് ചാടി; നേത്രാവതി പുഴയില്‍ തെരച്ചില്‍

മംഗ്‌ളൂരു: ഓട്ടോറിക്ഷ പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ പുഴയില്‍ ചാടിയതായി സംശയം. ഫയര്‍ഫോഴ്‌സും പൊലീസും നേത്രാവതി പുഴയില്‍ വ്യാകമായ തെരച്ചില്‍ ആരംഭിച്ചു.മര്‍ണബയല്‍ സ്വദേശിയായ പ്രീതം ലോബോ ആണ് പഴയ പാണെ മംഗ്‌ളൂരു പാലത്തില്‍ ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട ശേഷം പുഴയിലേയ്ക്ക് ചാടിയതെന്നു സംശയിക്കുന്നു. ഇലക്ട്രിക് ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട് ഏറെ നേരം കഴിഞ്ഞിട്ടും മാറ്റാത്തത് കണ്ട പരിസരവാസികള്‍ സ്ഥലത്തെത്തുകയായിരുന്നു. ഓട്ടോയില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി അന്വേഷിച്ചുവെങ്കിലും ഓട്ടോ ഉടമയായ പ്രീതം ലോബോയെ …

കാറഡുക്കയില്‍ ഹരിത കര്‍മ്മസേന സൂപ്പര്‍; വസ്ത്രങ്ങള്‍ തരം തിരിക്കുന്നതിനിടയില്‍ ലഭിച്ച 5000 രൂപ ഉടമസ്ഥന്റ വീട്ടിലെത്തി തിരിച്ചേല്‍പ്പിച്ചു

കാസര്‍കോട്: വീടുകളില്‍ നിന്നു ശേഖരിച്ച പഴയ വസ്ത്രങ്ങള്‍ തരം തിരിക്കുന്നതിനിടെ ലഭിച്ച 5000 രൂപ ഉടമസ്ഥന് തിരികെ നല്‍കി ഹരിത കര്‍മ്മ സേന മാതൃകയായി. കാറഡുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സംഭവം. പ്ലാസ്റ്റിക്, തുണി അവശിഷ്ടങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ ഹരിത കര്‍മ്മ സേനയിലെ താരയ്ക്കാണ് 5000 രൂപ ലഭിച്ചത്. മല്ലവാറിലെ ആനന്ദ് ഭട്ടിന്റെ വീട്ടില്‍ നിന്ന് ലഭിച്ച പഴയ വസ്ത്രങ്ങള്‍ക്കകത്താണ് പണം ഉണ്ടായിരുന്നത്. താര ഉടന്‍ തന്നെ ആനന്ദ് ഭട്ടിന്റെ വീട്ടിലെത്തി പണം തിരികെ നല്‍കി മാതൃകയാവുകയായിരുന്നു. താരയെ …

കുമ്പളയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റു, പിതാവ് കസ്റ്റഡിയില്‍; ആരോഗ്യ പ്രവര്‍ത്തക നല്‍കിയ വിവരത്തെ തുടര്‍ന്ന് കുഞ്ഞിനെ നീര്‍ച്ചാലിലെ ഒരു വീട്ടില്‍ കണ്ടെത്തി, കുഞ്ഞിനെ വിട്ടു കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി

കാസര്‍കോട്: ഒരു മാസം പ്രായമായ ആണ്‍കുഞ്ഞിനെ വില്‍പ്പന നടത്തിയതായി പരാതി. പൊലീസിന്റെ സഹായത്തോടെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ നീര്‍ച്ചാല്‍ വില്ലേജിലെ ഒരു വീട്ടില്‍ കണ്ടെത്തി. കുഞ്ഞിനെയും കുഞ്ഞിന്റെ അച്ഛനെയും കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ വിലയ്ക്കു വാങ്ങിയതല്ലെന്നും പോറ്റാനായി സ്വീകരിച്ചതാണെന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയ വീട്ടിലുള്ള സ്ത്രീ അധികൃതരോട് വ്യക്തമാക്കിയത്. കുഞ്ഞിനെ തിരികെ നല്‍കിയില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നു ഭീഷണി മുഴക്കിയതായും പറയുന്നു.ഒരു മാസം പ്രായമായ കുഞ്ഞിനെ കൈമാറിയ സംഭവത്തെ കുറിച്ച് അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങിനെ-” …

ലോണ്‍ ക്ലിയറാക്കി കാര്‍ വില്‍പ്പന നടത്താമെന്ന് ഉറപ്പു നല്‍കി: ഒടുവില്‍ കാറുമില്ല, പണവുമില്ല; പേരോല്‍ കണ്ണൂരിലെ യുവതിയുടെ പരാതി പ്രകാരം 4 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ലോണ്‍ ക്ലിയറാക്കി കാര്‍ വില്‍പ്പന നടത്തി പണം നല്‍കാമെന്നു വിശ്വസിപ്പിച്ച് യുവതിയെ വഞ്ചിച്ചതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പേരാല്‍ കണ്ണൂരിലെ 30 കാരിയുടെ പരാതി പ്രകാരം പുത്തിഗെ മുഗുറോഡിലെ അബ്ദുല്‍ റഷീദ്, എടനാട്, സീതാംഗോളിയിലെ മുഹമ്മദ് റേജ, നീര്‍ച്ചാല്‍, ഗോളിയടുക്കയിലെ സിയാദ്, ചെട്ടുംകുഴി ഇസത്ത് നഗറിലെ അഷ്ഫാഖ് എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്തത്.2024 ജൂണ്‍ 10ന് ആണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബെലേനോ കാര്‍ ഒന്നാം …

ഇൻസ്റ്റഗ്രാമിലൂടെ പരിചയം: യുവതിയെ ബലാൽസംഗം ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മലപ്പുറത്തെ ഷാഹിദിനെതിരെ കേസ്

തളിപ്പറമ്പ്: ബലാല്‍സംഗ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയും ബംഗ്‌ളൂരുവില്‍ താമസക്കാരനുമായ ഷാഹിദിനെതിരെ (30) ആണ് കേസെടുത്തത്. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് കേസ്. അഞ്ച് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. നേരത്തെ വിവാഹിതയായ യുവതി തളിപ്പറമ്പിലെ ഒരു കോളേജില്‍ പഠിച്ചിരുന്നു. ഈ സമയത്താണ് ഇന്‍സ്റ്റഗ്രാം വഴി ഷാഹിദിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ബക്കളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിലെത്തിച്ച് യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഇരുവരും …

ആരിക്കാടിയിലെതേരപ്പ പാട്ടാളി അന്തരിച്ചു

കുമ്പള: വാണിയ ഗണിഗസഭ കുമ്പള യൂണിറ്റ് ഓണററി പ്രസിഡന്റായിരുന്ന ആരിക്കാടിയിലെ തേരപ്പ പാട്ടാളി (69) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുന്‍ പ്രവാസിയാണ്. ഭാര്യ: വിശാലാക്ഷി. മക്കള്‍: ശ്രീകാന്ത്, ശ്രീകല, മരുമക്കള്‍: നവീന്‍, സുഷമ. സഹോദരങ്ങള്‍: ബേബി, സീതമ്മ,

ടെമ്പോ ലോറി ഇടിച്ച് ഹൊസങ്കടി റെയില്‍വെ ഗേറ്റ് തകര്‍ന്നു; ബങ്കര മഞ്ചേശ്വരം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്: ടെമ്പോ ലോറി ഇടിച്ച് ഹൊസങ്കടി റെയില്‍വെ ഗേറ്റ് തകര്‍ന്നു. അപകടത്തെതുടര്‍ന്ന് ബങ്കര മഞ്ചേശ്വരം-ഹൊസങ്കടി റോഡില്‍ ഒന്നര മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു.ബുധനാഴ്ച രാവിലെ എട്ടര മണിയോടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തകര്‍ന്നതിനാല്‍ ട്രെയിന്‍ കടന്നു പോയ ശേഷം തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിദഗ്ധര്‍ എത്തിതകര്‍ന്ന ഗേറ്റ് മുറിച്ചു നീക്കി താല്‍ക്കാലികമായി മറ്റൊന്നു സ്ഥാപിച്ചതോടെയാണ് ഗതാഗത തടസ്സം നീങ്ങിയത്.

ചെങ്കളയിലെ എം.എ.മഹമൂദ് ഹാജി മുനമ്പത്ത് അന്തരിച്ചു

കാസര്‍കോട്: ചെങ്കളയിലെ പൗരപ്രമുഖനും ദീര്‍ഘകാലം ചെങ്കള മഹമൂദ് ഹാജി ഹൈദ്രോസ് ജുമാമസ്ജിദ് ട്രഷററും ആയിരുന്ന എം.എ മഹമുദ് ഹാജി മുനമ്പത്ത് (84) അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി ഒരു മണിയോടെയായിരുന്നു അന്ത്യം.ഭാര്യ: ആയിഷ. മക്കള്‍: എം.എ.മുസ്താക് അലി, എം.എ മുനീര്‍, എം.എ നിസാര്‍, എം എ സുമയ്യ. മരുമക്കള്‍: ഹാറൂണ്‍ ഷാ (കോട്ടിക്കുളം),സുഹറ (പുത്തൂര്‍), റമീസ, ആരിഫ (കീഴൂര്‍). സഹോദരങ്ങള്‍: പരേതരായ എം.എ കുഞ്ഞാമു ഹാജി, എം.എ. മൊയ്തീന്‍ കുഞ്ഞി ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി …

കാസര്‍കോട് കടപ്പുറത്തെ കെ ശകുന്തള അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് കടപ്പുറത്തെ പരേതനായ മോഹനന്റെ ഭാര്യ കെ ശകുന്തള (61) അന്തരിച്ചു. പരേതരായ കണ്ണന്‍ കാരണവര്‍- കല്യാണി ദമ്പതികളുടെ മകളാണ്. മകന്‍: സ്മിതിന്‍ (ഗള്‍ഫ്). മരുമകള്‍: ആഷിത. സഹോദരങ്ങള്‍: ബേബി, സുലോചന, സുജാത, പരേതനായ കീഴൂര്‍ വിശ്വനാഥന്‍ കാരണവര്‍.

ഭീമനടിയില്‍ യുവാവ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭീമനടിയില്‍ യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നര്‍ക്കിലക്കാട് താമസിക്കുന്ന കൊല്ലം, ചിറക്കര, കിഴക്കാതിലിലെ കെ സുരേഷ് (46) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഭീമനടി ടൗണിലെ ചാലിനു സമീപത്തെ മരത്തിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ചിറ്റാരിക്കാല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വിവാഹ ശേഷം നര്‍ക്കിലക്കാട്ടായിരുന്നു സുരേഷ് താമസം.

പി എം ശ്രീ: സി പി ഐയ്ക്ക് വഴങ്ങി സി പി എം; കരാര്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയക്കാന്‍ ധാരണ

തിരുവനന്തപുരം: സി പി ഐ നിലപാട് കടുപ്പിച്ചതോടെ പി എം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ തയ്യാറായി സി പി എമ്മും സര്‍ക്കാരും. ബുധനാഴ്ച രാവിലെ നടന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച ധാരണയില്‍ എത്തിയത്. യോഗത്തില്‍ ഉണ്ടായ ധാരണ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി സി പി ഐ ദേശീയ സെക്രട്ടറി ഡി രാജയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു അയക്കും, …

ചെര്‍ക്കളയിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയില്‍ അര്‍ധരാത്രിയില്‍ പുള്ളിമുറി; 20 പേര്‍ കുടുങ്ങി, 55,000 രൂപ പിടികൂടി

കാസര്‍കോട്: ചെര്‍ക്കളയിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 55,000 രൂപയുമായി 20 പേര്‍ അറസ്റ്റില്‍. പുള്ളിമുറിയെന്ന ചൂതാട്ടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. കുണ്ടംകുഴി, കാരക്കാട് ഹൗസിലെ മുഹമ്മദ് കുഞ്ഞി (46), ചെര്‍ക്കള, പാടി റോഡ്, കുതിറത്ത് നഗറിലെ അബ്ദുല്‍ ഹമീദ് (42), ബേഡഡുക്ക പഞ്ചായത്ത് ഓഫീസിനു സമീപത്തെ …

16 വയസ്സുള്ള ആണ്‍കുട്ടിയെയും മദ്രസ വിദ്യാര്‍ത്ഥിനിയെയും ഇരകളാക്കിയ കേസ്; ബെള്ളൂരിലെ മത്സ്യവില്‍പ്പനക്കാരനും ഈശ്വരമംഗലം സ്വദേശിയും പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: പോക്‌സോ കേസുകളില്‍ പ്രതികളായ രണ്ടുപേരെ ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ബെള്ളൂരിലെ മത്സ്യവില്‍പ്പനക്കാരന്‍ റഫീഖ് (45), കര്‍ണ്ണാടക, ഈശ്വരമംഗലം, മൈന്തനടുക്കയിലെ നാസിര്‍ (42)എന്നിവരെയാണ് ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രസാദും സംഘവും അറസ്റ്റു ചെയ്തത്.16 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്നതിനാണ് റഫീഖിനെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം നടന്ന സംഭവം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.16 കാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയോട് അശ്ലീലം പറയുകയും സ്‌കൂട്ടറില്‍ കയറാന്‍ നിര്‍ബന്ധിച്ചതിനുമാണ് …

കാനത്തൂര്‍, പയര്‍പ്പള്ളത്തും പുലി; ഷെഡില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ കൊന്നു തിന്നു

കാസര്‍കോട്: ഇരിയണ്ണി, പയത്തില്‍ വീട്ടുമുറ്റത്തെത്തിയ പുലി വളര്‍ത്തു നായയെ കൊന്നതിനു പിന്നാലെ കാനത്തൂര്‍, പയര്‍പ്പള്ളത്തും പുലിയിറങ്ങി. ചൊവ്വാഴ്്ച രാത്രി എത്തിയ പുലി വീട്ടിനു സമീപത്തെ ഷെഡ്ഡില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയെ കൊന്നു തിന്നു. റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ രാജന്റെ വളര്‍ത്തു നായയെയാണ് പുലി കൊന്നത്. ബുധനാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിഞ്ഞതെന്നു രാജന്‍ പറഞ്ഞു. മൂന്നു നായ്ക്കളെയാണ് വീട്ടില്‍ വളര്‍ത്തുന്നത്. ഇവയില്‍ രണ്ടെണ്ണത്തെ കൂട്ടിനകത്തും ഒന്നിനെ കുരങ്ങ് ഭീഷണി ഉള്ളതിനാല്‍ വീട്ടിനടുത്തുള്ള ഷെഡിലുമാണ് രാത്രി …

യുവതിയെ ബസില്‍ നിന്നു വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി കഴുത്തിലും വയറ്റിലും കത്തിവച്ച് ഭീഷണി; പട്ടാളക്കാരനെതിരെ കേസ്

കാസര്‍കോട്: യുവതിയെ ബസില്‍ നിന്നു വിളിച്ചിറക്കി സ്‌കൂട്ടറില്‍ തട്ടികൊണ്ടുപോയി ക്വാറിക്ക് സമീപത്ത് എത്തിച്ച് കഴുത്തിലും വയറ്റിലും കത്തിവച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. സംഭവം നടന്നത് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് റഫര്‍ ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 29കാരിയുടെ പരാതി പ്രകാരം കൊടക്കാട് സ്വദേശിയും സൈനികനുമായ അനീഷ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട്ട് ഭാഗത്തേയ്ക്കുള്ള ബസില്‍ യാത്ര …

ടെക്സസിൽ 1,31,000 ചതുരശ്ര അടി വിസ്തീർ ണ്ണമുള്ള സൂപ്പർ മാർക്കറ്റ്

പി പി ചെറിയാൻ റോക് വാൾ: ടെക്സസിലെ പ്രശസ്ത ഹീ-ഇ-ബി സൂപ്പർ മാർക്കറ്റ് വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും. 131,000 ചതുരശ്ര അടി വലിപ്പം സൂപ്പർ മാർക്കറ്റിനുണ്ട്. 2023 ലാണ് നിർമ്മാണം ആരംഭിച്ചത്. സ്ഥാപനത്തിന് ടെക്സസും മെക്സിക്കോയും ഉൾപ്പെടെ 450-ത്തിലധികം സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. വർഷത്തിൽ 50 ബില്യൺ ഡോളറിന്റെ ഇടപാടു നടത്തുന്നു.