എച്ച്1ബി പ്രോഗ്രാമിനെതിരെയുള്ള കേസുകൾക്കെതിരെ വൈറ്റ് ഹൗസ് നിയമപോരാട്ടത്തിലേക്ക്

പി പി ചെറിയാൻ

വാഷിംഗ്ടൺ, ഡിസി: പുതിയ വിസ അപേക്ഷകർക്ക് ചുമത്തിയ $100,000 ഫീസ് ചോദ്യം ചെയ്തുകൊണ്ടുള്ള കേസുകളുടെ ഒരു പരമ്പരതന്നെ ആരംഭിച്ചതിനെതിരെ ട്രംപ് ഭരണകൂടം ഫെഡറൽ കോടതിയേ സമർപ്പിക്കുന്നു.വിവാദപരമായ പുതിയ എച്ച്-1ബി വിസ നയത്തെ പ്രതിരോധിക്കാൻ തയ്യാറെടുക്കുകയാണ്അമേരിക്ക . അമേരിക്കൻ ജോലികൾ സംരക്ഷിക്കുന്നതിനും വിദഗ്ധ തൊഴിലാളി പ്രോഗ്രാമിന്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനും ഫീസ് വർദ്ധനവ് ആവശ്യമായ നടപടിയാണെന്ന് ഭരണകൂടം വാദിക്കുന്നു.

ഒക്ടോബർ 23 ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഭരണകൂടത്തിന്റെ നിലപാട് സ്ഥിരീകരിച്ചു. “ഈ കേസുകൾക്കെതിരെ ഭരണകൂടം കോടതിയിൽ പോരാടു”മെന്നു വക്താവ് ഉറപ്പിച്ചു പറഞ്ഞു.

എച്ച്-1ബി പ്രോഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലീവിറ്റ് പറഞ്ഞു, “വളരെക്കാലമായി, എച്ച്-1ബി വിസ സംവിധാനം വഞ്ചനയാൽ നിറഞ്ഞിരിക്കുന്നു, അത് അമേരിക്കൻ വേതനം കുറച്ചു.” പുതിയ നയങ്ങൾ ഈ വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി, പ്രസിഡന്റ് “ഈ സംവിധാനം പരിഷ്കരിക്കാൻ ആഗ്രഹിക്കുന്നു, അതാണ് അദ്ദേഹം പുതിയ നയങ്ങൾ നടപ്പിലാക്കിയതിന്റെ കാരണം”-അവർ പ്രസ്താവിച്ചു.
ബിസിനസ്, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള കാര്യമായ എതിർപ്പുകൾക്കിടയിലാണ് ലീവിറ്റിന്റെ അഭിപ്രായങ്ങൾ. ഭരണകൂടത്തിന്റെ നിർദ്ദേശത്തിനെതിരെ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സും നിയമപോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് കേസ് ഫയൽ ചെയ്തു.
ഫീസ് ഘടന നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കേസ്.

ചേംബറിന്റെ ഫയലിംഗിന് പുറമേ, യൂണിയനുകൾ, തൊഴിലുടമകൾ, അധ്യാപകർ, മത ഗ്രൂപ്പുകൾ എന്നിവയുടെ വിശാലമായ ഒരു കൂട്ടായ്മ വാഷിംഗ്ടൺ, ഡി.സി., കാലിഫോർണിയ എന്നിവിടങ്ങളിലെ ഫെഡറൽ കോടതികളിൽ പ്രത്യേക കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഫീസ്”ഏകപക്ഷീയമാണെന്നു ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ആരോപിച്ചു.എച്ച്-1ബി പ്രോഗ്രാം വൻതോതിൽ ഉപയോഗിക്കുന്ന ടെക് മേഖല ഉൾപ്പെടെയുള്ള ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പ്രതിഭകളെ ആശ്രയിക്കുന്ന നിർണായക യുഎസ് വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുമെന്നു ഈ ഗ്രൂപ്പുകൾ വാദിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page