മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റല്‍ ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും

കാസര്‍കോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോര്‍ക്കാടി ധര്‍മ്മ നഗറില്‍ ഒന്നര കോടിരൂപ ചിലവില്‍ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ 28 ന് നാടിന് സമര്‍പ്പിക്കും. അന്യജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള വനിതകള്‍ക്കും, ലോ കോളജ് വിദ്യര്‍ഥിനികള്‍ക്കും ഹോസ്റ്റല്‍ ഏറെ പ്രയോജനപ്പെടുമെന്ന് ഭരണ സമിതി വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ തന്നെയാകും ഇതിന്റെ നടത്തിപ്പ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന അധ്യക്ഷയാകും. വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് ഭാരതി എസ് മുഖ്യാതിഥിയാകും. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുംതാസ് സമീറ, ആയിഷത്ത് താഹിറ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഹോസ്റ്റല്‍ ബൈലോ പ്രകാശനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിര്‍വഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, പി.കെ മുഹമ്മദ് ഹനീഫ്, ഷംസീന അബ്ദുല്ല, മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page