കാസര്‍കോട്: വാങ്ങിയ പണം തിരിച്ചു നല്‍കാത്ത വിരോധത്തില്‍ അയല്‍വാസി വീടാക്രമിച്ചതായി യുവാവിന്റെ പരാതി. പാടി സുബ്ബന്‍തൊട്ടി സ്വദേശി വിനുവി(40)ന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. അയല്‍വാസി ഷംസുദ്ദീനാണ് ആക്രമിച്ചതെന്നാണ് പരാതി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരുമ്പു വടിയുമായി എത്തിയ ഷംസുദ്ദീന്‍ സിറ്റൗട്ടില്‍ കയറി വീടിന്റെ വാതിലും ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തെന്ന് വിദ്യാനഗര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമത്തില്‍ 10,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഷംസുദ്ദീന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിനുവിനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഈ സംഭവത്തിന് തുടര്‍ച്ചയായാണ് ശനിയാഴ്ച വീടിന് നേരെ ആക്രമണം നടന്നതെന്നാണ് പറയുന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 
								






