ചെറുവത്തൂര്‍: പഞ്ചായത്തിലെ പതിക്കാല്‍ പാലം മുതല്‍ പൊറായ്ക്ക് മുനമ്പ് വരെയുള്ള ജവാന്‍ റോഡ് നാടിന്ന് സമര്‍പ്പിച്ചു. സൈനിക സേവനത്തിനിടെ വീരമിര്‍ത്യു വരിച്ച ധീര ജവാന്‍ കെ.വി.അശ്വിന്റെ നാമധേയത്തിലുള്ള റോഡാണിത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രീറ്റ് ചെയ്താണ് പഞ്ചായത്ത് റോഡ് പണി പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി. രാഘവന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, പഞ്ചായത്ത് അംഗം മുനീര്‍ കോട്ടിങ്ങളം, എം. രാമചന്ദ്രന്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജി.എസ് അരുണിമ സ്വാഗതവും അക്രെഡിറ്റഡ് എഞ്ചിനീയര്‍ വി.വി ശരത്ത് നന്ദിയും പറഞ്ഞു.








