കാസര്‍കോട്: കായിക മികവുകളെ തേച്ച് മിനുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മൂന്നു മെഡലുകള്‍ സ്വന്തം മാക്കി ചിറ്റാരിക്കാല്‍ നെല്ലോംപുഴയിലെ എന്‍.പി രാകേഷ്. കാസര്‍കോട് അഗ്‌നിരക്ഷാസേനയില്‍ ഹോം ഗാര്‍ഡാണ് രാകേഷ്. തിരുവനന്തപുരത്ത് നടന്ന 45-ാം മത് വെറ്ററന്‍സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജംബ്, ജാവലിന്‍ ത്രോ ഇനങ്ങളില്‍ സ്വര്‍ണ്ണവും, 100 മിറ്ററില്‍ വെള്ളി മെഡലും നേടി. ദേശീയ തലത്തിലുള്ള മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ആര്‍മിയില്‍ 17 വര്‍ഷക്കാലം ജോലി നോക്കി പിരിഞ്ഞതിനു ശേഷമാണ് അഗ്‌നിശമന രക്ഷാസേനയില്‍ ഹോം ഗാര്‍ഡായി നിയമനം ലഭിച്ചത്. വോളി ബോള്‍, ബോക്‌സിംഗ്, ചിത്രരചന എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാര്യ: ഗാര്‍ഗി. മക്കള്‍: ദേവിക, ദേവദര്‍ശ്.







