കാസർകോട്: കാസർകോട് മാർക്കറ്റ് റോഡിലെ ന്യൂ ബേക്കറി ഉടമയും തൃക്കരിപ്പൂർ എളമ്പച്ചി വൾവക്കാട് സ്വദേശിയുമായ ടി.പി. ബഷീറി(56)നെ കാസർകോട് പളളം റോഡിലെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കാണപ്പെട്ടു. തൃക്കരിപ്പൂർ വൾവക്കാട്ടെ സ്വന്തം വീടായ സബാന മൻസിലിൽ നിന്നു വെള്ളിയാഴ്ചയാണ് ഇദ്ദേഹം തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ 10 മണിയായിട്ടും കട തുറക്കാനെത്താതിരുന്നതിനെത്തുടർന്നു തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ബഷീറിനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നു പറയുന്നു. എല്ലാ ആഴ്ചയും ബഷീർ തൃക്കരിപ്പൂരിലെ വീട്ടിൽ പോകാറുണ്ട്. ക്വാർട്ടേഴ്സിൽ ഒറ്റക്കാണ് താമസം. 30 വർഷമായി ബഷീർ കാസർകോട്ട് ബേക്കറി നടത്തുന്നു. വൾവക്കാട്ടെ പരേതരായ ഒ.ടി. അബുബക്കറിന്റെയും ആയിഷുവിന്റെയും മകനാണ്. ഭാര്യ: സഫിയ. മക്കൾ: സർബാസ്, സമ്മാസ്, ഫാത്തിമത്ത് ഷംന, സഹദ്. മരുമക്കൾ: ഖദീജ കുബ്ര, ഫരഹത്ത്, ജൗഹർ, സഹോദരങ്ങൾ: ടി.പി. അബ്ദുൾ ഖാദർ, പരേതരായ ടി.പി. മൊയ്തീൻ, ടി.പി. മുഹമ്മദ് കുഞ്ഞി ടി.പി. അബ്ദുള്ള, ടി.പി. ഖദീസു.







