ബംഗളൂരു: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാസർകോട് സ്വദേശിനി ചിക്ക്ബെല്ലാപുരയിൽ മരിച്ചു. മധൂർ പട്ട്ള സ്വദേശി സഫിയുള്ള യുടെ ഭാര്യ ഫാത്തിമ ബീഗം(32) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ഓട്ടോയിൽ യാത്ര ചെയ്ത ഫാത്തിമ അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. എ ജി അബ്ദുല്ലയുടെയും ഖദീജയുടെയും മകളാണ്. മക്കൾ: ഹുസൈൻ, ഇഫ്രത്ത്, അൻസിയ ബാനു. സഹോദരങ്ങൾ: ഹനീഫ, മുസ്തഫ, ഉദൈഫ്, ബാത്തിഷ, ഹാജിറ, ഖൈറുന്നിസ, റംസീന, ഫാരിസ, സൈനബ.







