ബംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 20 പേര്‍ക്ക് ദാരുണാന്ത്യം, ദുരന്തം ഇന്ന് പുലർച്ചെ 3 മണിയോടെ

ന്യൂഡല്‍ഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് ദുരന്തം. 20 യാത്രക്കാർക്ക് ദാരുണാന്ത്യം. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. തീപിടിച്ചയുടെന്‍ ബസ്സില്‍ തീ ആളിപ്പടരുകയായിരുന്നു. പത്തില്‍ അധികം യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപ്പെട്ടെങ്കിലും മറ്റുള്ളവര്‍ അകത്ത് കുടുങ്ങിപ്പോയി. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page