കോട്ടപ്പുറം കുടുംബ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്സിറ്റി: കുവൈറ്റില്‍ താമസക്കാരായ കോട്ടപ്പുറത്തുകാരുടെ കുടുംബ സംഗമം നടത്തി. വഫ്രയിലെ അബുആദില്‍ ഫാം ഹൗസില്‍ നടന്ന സംഗമത്തില്‍
മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പടെ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കോട്ടപ്പുറക്കാരായ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.
ഓട്ടം മത്സരം, മിഠായി പെറുക്കല്‍, മ്യൂസിക്കല്‍ ചെയര്‍, ബലൂണ്‍ പൊട്ടിക്കല്‍, ചാക്ക് റൈസ് തുടങ്ങി വിവിധയിനം കായിക മത്സരങ്ങള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. കസേരകളി, ഗിഫ്റ്റ് പാസ്സിങ്ങ്, ചാക്ക് റൈസ് തുടങ്ങിയ നാടന്‍ കളികള്‍ മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിച്ചു. ഇസ്ലാമികവും പൊതു അറിവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഗ്രൂപ്പ് ക്വിസ് മത്സരം, പഠനാര്‍ഹമായ മോട്ടിവേഷന്‍ ക്ലാസ്സ്, ഗാനാലാപനം, മിമിക്രി എന്നിവ മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു. അന്‍വര്‍ & നിയാസ് എന്നിവര്‍ ക്വിസ് മത്സരത്തിനും നിയാസ് ഇബ്‌നു ഹാരിസ് മോട്ടിവേഷന്‍ ക്ലാസിനും നേതൃത്വം നല്‍കി. മത്സര വിജയികള്‍ക്ക് ഷറഫലി ഷംസുദ്ധീന്‍, ഷഫീഖ് ടി കെ സി സമ്മാനം വിതരണം ചെയ്തു. വീട്ടില്‍ നിന്നും കുടുംബിനികള്‍ തയ്യാറാക്കിയ കൊണ്ടുവന്ന അപ്പത്തരങ്ങള്‍ സംഗമത്തെ വിത്യസ്ഥമാക്കി. ശംഷുദീന്‍ കല്ലായി, മുഹമ്മദ് റംസി, അബ്ദുല്‍ മജീദ്, റിയാദ് ബഷീര്‍, അബ്ദുല്‍ കാദര്‍, രിസാല്‍ അബ്ദുല്‍ മജീദ്, ഷറഫലി ശംശുദീന്‍, ഷാഹിദ് ടി പി, അന്‍വര്‍ പി, അബ്ദുള്‍ ഖാദര്‍ എ, നിയാസ് ഹാരിസ്, തസ്‌നീം ഷഫീഖ്,ഷംസീര്‍ എന്‍ പി, അബ്ദുള്‍ ഖാദര്‍ അരിഞ്ചിറ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page