വഴക്കിനിടെ ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടി, പിടിക്കപ്പെടാതിരിക്കാന്‍ മന്ത്രവാദവും മൃഗബലിയും; യുവാവ് അറസ്റ്റില്‍

ബംഗളൂരു: വീട്ടുവഴക്കിനിടെ ഭാര്യയെ കൊന്ന് കിണറ്റിലിട്ട ഭര്‍ത്താവ് അറസ്റ്റില്‍. അലഗാട്ട സ്വദേശി വിജയും മാതാപിതാക്കളുമാണ് അറസ്റ്റിലായത്. 28 കാരിയായ ഭാരതിയുടെ കൊലയ്ക്കുശേഷം പിടിക്കപ്പെടാതിരിക്കാന്‍ ഭാര്യയെ കാണാനില്ലെന്ന പരാതിയും നല്‍കി. തുടര്‍ന്ന് യുവതിയുടെ ആത്മാവിനെ തളച്ചെന്ന് വരുത്തി മൃഗങ്ങളെയും ബലി നല്‍കുകയും ചെയ്തു. ഭാര്യയെ കാണാനില്ലെന്ന വിജയ്‌യുടെ പരാതിയില്‍ അന്വേഷണം നടത്തിയ കടൂര്‍ പൊലീസ് ഇയാള്‍ ഭാരതിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന്
കൃഷി സ്ഥലത്തെ കുഴല്‍ കിണറിനകത്ത് 12 അടി ആഴത്തില്‍ കുഴിച്ചുമൂടിയ മൃതദേഹം കണ്ടെടുത്തു. കൊലയ്ക്ക് കൂട്ടുനിന്നു എന്നാരോപിച്ച് വിജയ്‌യുടെ പിതാവ് ഗോവിന്ദപ്പയെയും മാതാവ് തായമ്മയെയും പൊലീസ് കസ്റ്റഡിയിലെത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് ശേഷം ഇയാള്‍ ചെയ്ത അതിക്രമം പൊലീസ് കണ്ടെത്തിയത്. ഭാര്യയുടെ ആത്മാവ് പ്രേത രൂപത്തില്‍ വന്നാല്‍ മാത്രമേ താന്‍ പിടിക്കപ്പെടുവെന്ന് വിശ്വസിച്ച വിജയ്, ഭാരതിയുടെ പേര് ചെമ്പ് തകിടിയില്‍ രേഖപ്പെടുത്തി, പ്രദേശത്തുകാര്‍ ദൈവ സാന്നിധ്യം കല്‍പിച്ച് കരുതി ആരാധിക്കുന്ന മരത്തില്‍ തറച്ച് കയറ്റി. തുടര്‍ന്ന് വീട്ടിനകത്ത് ഭാര്യയുടെ ഫോട്ടോ സ്ഥാപിച്ചശേഷം ഫോട്ടോയിലെ കണ്ണിന്റെ ഭാഗത്ത് ഒരു ആണിയും ഇയാള്‍ അടിച്ചു കയറ്റി. പിടിക്കപ്പെടില്ലെന്ന് ഒന്നു കൂടി ഉറപ്പാക്കാന്‍ മൂന്ന് മൃഗങ്ങളെയും വിജയ് ബലി നല്‍കി. പൊലീസെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്നവര്‍ പോലും സംഭവം അറിഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ വിജയ് നിലവില്‍ റിമാന്‍ഡിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page