കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരുവില്‍ കെ എസ് ആര്‍ ടി സിയുടെ രണ്ടു പുത്തന്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വ്വീസ് തുടങ്ങി. കാസര്‍കോട് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ പച്ചക്കൊടി വീശി കൊണ്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു. എ ടി ഒ പ്രിയേഷ് കുമാര്‍, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സജിത്ത്, പാടി മോഹനന്‍, എം കെ സജിത്ത്, നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുമ്പള, ബന്തിയോട്, കൈക്കമ്പ, ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം, തലപ്പാടി, തൊക്കോട്ട് എന്നിവിടങ്ങളിലാണ് പുതിയ സര്‍വ്വീസ് ബസുകള്‍ക്ക് സ്‌റ്റോപ്പുള്ളത്. ഒന്നേകാല്‍ മണിക്കൂര്‍ നേരം കൊണ്ട് മംഗ്‌ളൂരുവില്‍ എത്തുന്ന തരത്തിലാണ് സര്‍വ്വീസുകള്‍ നടത്തുകയെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.
