പി പി ചെറിയാൻ
വാഷിങ്ടൺ :, ലഹരിമരുന്ന് കച്ചവട സംഘങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന നടപടി ആരംഭിക്കുന്നു.അമേരിക്കലഹരി ലോബിയുമായി “യുദ്ധാവസ്ഥയിൽ” ആണെന്ന് ട്രമ്പ് ഭരണകൂടം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ട്രംപ് ഭരണകൂടം ലഹരി ലോബികളെ ഭീകരസംഘങ്ങളായി പ്രഖ്യാപിച്ചു. കറീബിയൻ കടലിൽ കഴിഞ്ഞ മാസം യു.എസ് സൈന്യം ആക്രമിച്ച ബോട്ടുകളിലുണ്ടായിരുന്ന 17 പേരെയും “നിയമവിരുദ്ധ യുദ്ധക്കാരായി” പ്രഖ്യാപിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ എതിരാളികളെ ഭീഷണിയില്ലാതെയും .കോടതി വിചാരണ ഇല്ലാതെയും തടവിലാക്കി , സൈനിക കോടതികളിൽ വിചാരണ ചെയ്യാൻ കഴിയും.
, “രാജ്യത്തെ സംരക്ഷിക്കുന്നതിനാണ് പ്രസിഡന്റ് നിയമപരമായ യുദ്ധനിയമങ്ങൾ പ്രകാരംലഹരിക്കെതിരെ നടപടി സ്വീകരിച്ചതെന്നു വൈറ്റ് ഹൗസ് വക്താവ് ആന്നാ കല്ലി വിശദീകരിച്ചു. ലഹരി സംഘങ്ങളെ നേരിടാനും കൂടുതൽ അമേരിക്കക്കാരെ കൊല്ലുന്നതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനും ട്രംപ് പ്രതിജ്ഞ പാലിച്ചുകൊണ്ടിരിക്കുന്നു-അവർ പറഞ്ഞു.