പി പി ചെറിയാന്‍
പ്ലാനോ(ഡാളസ്): വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ പ്ലാനോ അധ്യാപകനന്‍ ജേക്കബ് ആല്‍റെഡിന് 20 വര്‍ഷം തടവ് ശിക്ഷ.
ഗ്രേറ്റ് ലേക്‌സ് അക്കാദമിയിലെ 15 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ്പ്ലാനോയിലെ മുന്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ ജേക്കബ് ആല്‍റെഡിനെ 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.15 വയസ്സുള്ള ഇര തന്റെ മാതാപിതാക്കളെ വിവരം അറിയിക്കുകയും കുടുംബം ഉടന്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
2023 ഒക്ടോബറില്‍ ആല്‍റെഡ് തന്നെ ആദ്യം സ്‌കൂള്‍ ലൈബ്രറിയിലേക്ക് വലിച്ചിഴച്ചതായും അയാള്‍ക്ക് തന്നോട് വികാരമുണ്ടെന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥിനി പോലീസിനോട് പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം, ആല്‍റെഡ് തന്നെ ഡിസ്‌കോര്‍ഡ് എന്ന ആപ്പില്‍ ചേര്‍ത്തു.
അതില്‍ അയാള്‍ തന്റെ അടിവസ്ത്രത്തിന്റെ നിറം എന്താണെന്നു ചോദിച്ചു. പിന്നെ അവന്റെ ലൈംഗികാഭിലാഷത്തെക്കുറിച്ച്’ സംസാരിച്ചു.
2023 നവംബറോടെ, കാര്യങ്ങള്‍ ശാരീരികമായി മാറിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. അത് അവധിക്കാല ഇടവേള വരെ നീണ്ടുനിന്നു.
പ്ലാനോ പോലീസ് 2025 ജനുവരിയില്‍ ആല്‍റെഡിന്റെ ഫോണിനായി ഒരു തിരച്ചില്‍ വാറണ്ട് പുറപ്പെടുവിച്ചുവെങ്കിലും അയാല്‍ ഒഴിഞ്ഞുമാരുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ഗ്രേറ്റ് ലേക്‌സ് അക്കാദമിയില്‍ നാല് വര്‍ഷത്തിലേറെയായി ആല്‍റെഡ് ജോലി ചെയ്തിരുന്നു.