ജാതി സെൻസസിൽ തീയ്യർക്ക് പ്രത്യേക സമുദായമാകണം: കേന്ദ്ര സർക്കാർ സഹായം തേടിതിയ്യ മഹാ സഭ

കാസർകോട് : കേരളത്തിലെ 60 ലക്ഷത്തോളം വരുന്ന തീയ്യ സമുദായത്തിന്റെ അസ്തിത്വം സംബന്ധിച്ച ദീർഘകാല നിവേദനങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖറിനോട് അഭ്യർത്ഥിച്ചു. തിയ്യർ ഈഴവരുടെ ഉപജാതി അല്ലെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റിനോട് ഗണേഷ് വിശദീകരിച്ചു.ഏറ്റവും വലിയ ജനസംഖ്യയുള്ള സമുദായങ്ങളിൽ ഒന്നായ തീയ്യർ ആചാര- അനുഷ്ഠാനങ്ങൾ കൊണ്ടും സാമൂഹിക-സാംസ്കാരിക പൈതൃകവും, ചരിത്രപരമായ നിലപാടുകളും, ജീവിതരീതികളും കൊണ്ടും ഈഴവ സമുദായത്തിൽ നിന്ന് വ്യക്തമായും വ്യത്യസ്തമാണെന്ന് നിവേദനത്തിൽ ഗണേഷ് വ്യക്തമാക്കി. അതിനാൽ സർക്കാർ രേഖകളിൽ തീയ്യരെ പ്രത്യേക ജാതിയായി രേഖപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നു തിയ്യ മഹാസഭാ ആവശ്യപ്പെട്ടു.

സ്കൂൾ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ജനന-മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളിൽ ഈഴവ/തീയ്യ എന്ന് ചേർത്ത് കാണിക്കുന്ന നടപടി സമുദായത്തിന്റെ സ്വതന്ത്രമായ തിരിച്ചറിവിന് തടസ്സമുണ്ടാക്കുന്നു. അത് ഉടൻ അവസാനിപ്പിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. തീയ്യ സമുദായം മതിയായ രാഷ്ട്രീയ, ഭരണ, സാമൂഹിക പ്രാതിനിധ്യം ലഭിക്കാത്ത അവസ്ഥയിലാണ്. തീയ്യരുടെ കൃത്യമായ ജനസംഖ്യ കണ്ടെത്താൻ പ്രത്യേക സെൻസസ് നടത്തണം , സമുദായ ത്തിന് മതിയായ രാഷ്ട്രീയ-ഭരണ പ്രാതിനിധ്യം ഉറപ്പാക്ക ണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. പൂരക്കളി, മറുത്തുകളി, വൈദ്യം, സംസ്‌കൃതം, കളരി തുടങ്ങി തിയ്യരുമായി ബന്ധപ്പെട്ട പൈതൃകങ്ങൾ അന്യാധീ നപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ മലബാർ ഹെറിറ്റേജ് വില്ലേജ് സെന്റർ കൊണ്ട് വരണ മെന്നും നിവേദനം ആവശ്യപ്പെട്ടു. വിഷയം പഠിച്ച് അടിയന്തിര ഇടപെടൽ നടത്തുമെന്ന് രാജീവ്‌ ചന്ദ്രശേഖർ ഉറപ്പ് നൽകിയാതായി അറസ്മങ്ങണം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍
മഞ്ചേശ്വരം, കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും ജീവനൊടുക്കിയത് എന്തിന്? ; അധ്യാപികയെ സ്‌കൂട്ടറില്‍ എത്തി മര്‍ദ്ദിച്ച സ്ത്രീകള്‍ ആര്?, സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

You cannot copy content of this page