ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്‌സസില്‍ ശരിഅത്ത് നിയമം നിരോധിക്കുമെന്നു ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പ്രസ്താവിച്ചു.
ഇസ്ലാമിക ശരിഅത്ത് നിയമം നടപ്പാക്കുന്നത് തന്റെ സംസ്ഥാനം നിരോധിച്ചിട്ടുണ്ടെന്നും ബിസിനസുകള്‍ക്കോ വ്യക്തികള്‍ക്കോ മേല്‍ ശരിഅത്ത് അടിച്ചേല്‍പ്പിക്കാനുള്ള ഏതെങ്കിലും ശ്രമമുണ്ടായാല്‍ അതു ഉടന്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഹൂസ്റ്റണില്‍ മദ്യം, പന്നിയിറച്ചി, ലോട്ടറി ടിക്കറ്റുകള്‍ എന്നിവ വില്‍ക്കരുതെന്ന് ഒരു മുസ്ലിം പുരോഹിതന്‍ മൈക്കുപയോഗിച്ചു കടയുടമകളോട് ആവശ്യപ്പെടുന്നതിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ് അബോട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. പൊതു ജീവിതത്തില്‍ മത്സരമായ നിയമങ്ങള്‍ നടപ്പാക്കാനുള്ള ശ്രമം ഏതു ഭാഗത്തു നിന്നുണ്ടായാലും അനുവദിക്കില്ലെന്നു ഗവര്‍ണര്‍ പറഞ്ഞു. മാത്രമല്ല, ടെക്‌സസില്‍ ശരിഅത്ത് നിയമങ്ങളും ശരിഅത്ത് കോമ്പൗണ്ടുകളും നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസുകാരും വ്യക്തികളും ഇത്തരം വിഡ്ഢിത്തങ്ങളില്‍ ഭയപ്പെടരുതെന്ന് അബോട്ട് തുടര്‍ന്ന് അറിയിച്ചു.
