കാസര്‍കോട്: തിരുവോണദിവസം കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ കൂട്ട അവധിയെടുത്തതിനെ തുടര്‍ന്ന് കാസര്‍കോട് ഡിപ്പോയിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. ചുരുക്കം ചില ബസുകളാണ് ഓടിയത്. മംഗളൂരു റൂട്ടിലോടുന്ന കര്‍ണാടക കെഎസ്ആര്‍ടിസി ബസുകളും തിരുവോണവും നബിദിനവും പ്രമാണിച്ച് യാത്രക്കാരില്ലെന്ന കാരണത്താല്‍ പകുതി ബസുകള്‍ ഓടാത്തതും യാത്രക്കാര്‍ക്ക് ദുരിതമായി.
കെഎസ്ടിപി ചന്ദ്രഗിരി റൂട്ടിലും ചുരുക്കം ചില ബസുകളാണ് ഓടിയത്. ചെര്‍ക്കള ദേശീയപാത വഴിയും ബസുകള്‍ക്ക് കുറവായിരുന്നു. ഇതേതുടര്‍ന്ന് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാത്രക്കാര്‍ രോഷാകുലരായി സ്റ്റേഷന്‍ മാസ്റ്ററോട് തട്ടിക്കയറി.
