നാല് ദിവസം മുൻപ് ഭാര്യയെ ഗംഗയിൽ വീണ് കാണാതായി; ബിഎസ്എഫ് ജവാൻ കുഞ്ഞുമായി അതേ പുഴയിൽ ചാടി, മൂന്നുപേർക്കുമായി തിരച്ചിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ബിഎസ്എഫ് ജവാൻ ഒരു വയസുള്ള മകനുമായി ഗംഗയിൽ ചാടി. ഭാര്യയെ നാല് ദിവസം മുൻപ് ഗംഗയിൽ വീണ് കാണാതിയിരുന്നു. യുവതിയ്ക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് ഭർത്താവായ ബിഎസ്എഫ് ജവാൻ മകനുമായി ഗംഗയിലേക്ക് ചാടിയത്. ശനിയാഴ്ച വൈകുന്നേരമാണ് ബിഎസ്‌എഫ് ജവാനായ രാഹുൽ (31) തന്റെ ഒരു വയസ്സുള്ള മകനുമായി ഗംഗാ നദിയിൽ ചാടിയത്. നജിബാബാദിലെ വേദ് വിഹാർ സ്വദേശിയായ രാഹുൽ അഞ്ച് വർഷം മുമ്പാണ് മനീഷ താക്കൂറിനെ (29) പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദമ്പതികള്‍ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും വീട്ടിൽ വച്ച് ഇരുവരും തർക്കത്തിൽ ഏർപ്പെട്ടതായും പൊലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് ഓഗസ്റ്റ് 19ന് മനീഷ ഗംഗയിൽ ചാടിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ മൂന്ന് പേർക്കായും തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവാവ് കുട്ടിയുമായി നദിയിലേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page