ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 കോടി രൂപ വിലവരുന്ന 400 കിലോഗ്രാം ഹൈഡ്രോ പോണിക് കഞ്ചാവ് പിടിച്ചു. ഒരു സ്ത്രീ യാത്രക്കാരിയുടെ ബാഗേജിൽ നിന്നാണ് ഇത് പിടികൂടിയത് എന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വെളിപ്പെടുത്തി. രഹസ്യ വിവരത്തെ തുടർന്ന് ദുബായിൽ നിന്ന് എത്തിയ വിമാനത്തിലെ യാത്രക്കാരിയെ തടഞ്ഞുനിർത്തിയാണ് അവരുടെ രണ്ട് ചെക്ക് ഇൻ ബാഗുകളിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് ദുബായ് വഴിയാണ് സ്ത്രീ കഞ്ചാവ് കൊണ്ടുവന്നതെന്ന് അധികൃതർ സൂചിപ്പിച്ചു. ബാങ്കോക്കിൽ നിന്ന് നേരിട്ട് ഇന്ത്യയിൽ എത്തുന്ന വിമാനങ്ങളിൽ അതിരൂക്ഷമായ മയക്കുമരുന്ന് കടത്തുകൾ പതിവായി പിടികൂടപ്പെടുന്നു എന്നതിലാണ് ഇവർ ദുബായ് വഴി എത്തിയതെന്ന് പറയുന്നു. യുവതിയുടെ തായ് ലണ്ടിലെയും ഇന്ത്യയിലെയും ഇടപെടുകരെക്കുറിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്ത്രീയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാർക്കോട്ടിക് വിഭാഗം വെളിപ്പെടുത്തിയിട്ടില്ല.
